Advertisement

യുക്രൈൻ – റഷ്യ യുദ്ധം അവസാനിക്കുകയാണെന്ന് സൂചന; ചർ‌ച്ചയിൽ പുരോ​ഗതി

March 16, 2022
Google News 2 minutes Read

യുക്രൈൻ – റഷ്യ യുദ്ധം അവസാനിക്കുകയാണെന്ന സൂചന നൽകി ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളിൽ പുരോ​ഗതി. പതിനഞ്ചിന രൂപരേഖ തയ്യാറാക്കാൻ ധാരണയായതായി യുക്രൈൻ അറിയിച്ചു. കരാറിൽ വെടി നിർത്തലും യുക്രൈൻ സേനയുടെ പിൻമാറ്റവും സൂചിപ്പിക്കുന്നുണ്ട്. ഇനിയും യുദ്ധം മുന്നോട്ട് പോയാൽ ഒരു കോടി വരെ അഭയാർത്ഥികളുണ്ടാവുമെന്നാണ് നി​ഗമനം.

ഇന്റർനാഷണൽ കോർട്ട് ഒഫ് ജസ്റ്റിസിൽ നേരത്തേ യുക്രൈൻ പരാതി നൽകിയിരുന്നു. അതിന്റെ വിധി ഈ മിനിട്ടുകളിൽ വന്നുകൊണ്ടിരിക്കുകയാണ്. ഇത് പരമാധികാര രാഷ്ട്രത്തിന് നേരെയുള്ള അധിനിവേഷമാണിതെന്ന തരത്തിൽ ഇന്റർനാഷണൽ കോർട്ട് ഒഫ് ജസ്റ്റിസ് അഭിപ്രായപ്രകടനം നടത്തിയിരുന്നു. സെലൻസ്കി മറ്റ് രാജ്യത്തലവൻമാരോട് നിരന്തരം ആശയവിനിമയം നടത്തി ലോക മനസാക്ഷി യുക്രൈന് അനുകൂലമാക്കിയത്റഷ്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

Read Also : ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ സൈന്യത്തിന്റെ വെടിവെയ്പ്പ്, 10 പേർ കൊല്ലപ്പെട്ടു

നേരത്തേ, ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ സൈന്യം വെടിവെച്ചതിനെ തുടർന്ന് പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. കീവിലെ അമേരിക്കൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അധിനിവേശത്തിന്റെ ഇരുപത്തിയൊന്നാം ദിനത്തിൽ യുക്രൈന്റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ. കരിങ്കടലിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യൻ സേന ഏറ്റെടുത്തിരുന്നു. ഇതോടെ യുക്രൈന്റെ കടൽവഴിയുള്ള അന്താരാഷ്ട്രവ്യാപാരവും നിലച്ചിരിക്കുകയാണ്.

തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വൻ നഗരങ്ങൾ വൈകാതെ കീഴടക്കുമെന്ന് റഷ്യൻ പ്രതിരോധ വക്താവ് പറഞ്ഞു. കീവിലെ പാർപ്പിട സമുച്ചയത്തിനു നേരെ കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം കീവിലെ ഹൊറൻകയിലുണ്ടായ ആക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടിരുന്നു. ഫോക്‌സ് ന്യൂസ് ക്യാമറാമാൻ പെയ്‌റി സാക്രേവ്‌സ്‌കിയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ ബെഞ്ചമിൻ ഹോളിന് പരുക്കേറ്റിട്ടുണ്ട്.

റഷ്യൻ അധിനിവേശത്തിനെതിരേ കർശന നിലപാട് സ്വീകരിക്കാൻ നാറ്റോയുടെ മേൽ സമ്മർദം ശക്തമാക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചിട്ടുണ്ട്.

Story Highlights: Ukraine-Russia war ends; Progress in the discussion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here