ആദ്യം കെ.എസ്.യുവിനെ നിരോധിക്ക്, ഞങ്ങൾ അക്രമകാരികളല്ല; എസ്.എഫ്.ഐ

എസ്.എഫ്.ഐക്കെതിരെ തെറ്റായ പ്രചരണം നടക്കുകയാണെന്ന് സച്ചിൻ ദേവ് എംഎൽഎ. ലോ കോളജ് സംഘർഷവുമായി യോജിക്കാൻ കഴിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം കൃത്യമായി പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. ആദ്യം നിരോധിക്കേണ്ടത് കെ.എസ്.യുവിനെയാണെന്നും സച്ചിൻ ദേവ് ആരോപിച്ചു.
ആയുധങ്ങളുമായി കാമ്പസിലേക്ക് വരുന്നതാണ് കെ.എസ്.യുവിന്റെ രാഷ്ട്രീയം. കെ.എസ്.യു മനഃപൂർവം പ്രകോപനം സൃഷ്ടിക്കുന്നു. മൊബൈൽ ക്യാമറകൾ ഓൺ ആക്കി അക്രമം അഴിച്ചു വിടുകയാണ്. നിമിഷ നേരം കൊണ്ട് വിഡിയോകൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കുന്നു. കോളജ് തെരഞ്ഞെടുപ്പിൽ നേരിടുന്ന പരാജയങ്ങളാണ് കെ.എസ്.യുവിനെ അക്രമങ്ങളിലേക്ക് നയിക്കുന്നത്. എസ്.എഫ്.ഐ അക്രമകാരികളാണെന്ന് വരുത്താൻ ശ്രമിക്കുകയാണെന്നും സച്ചിൻ കുറ്റപ്പെടുത്തി.
ലോ കോളജിൽ നടന്നത് അപലപനീയമായ സംഭവമാണ്. ഒരു അക്രമത്തെയും എസ്.എഫ്.ഐ പ്രോത്സാഹിപ്പിക്കില്ല. സംഘർഷത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടിയെടുക്കും. പ്രശ്നങ്ങൾ ഉണ്ടാക്കണമെന്ന് നേരത്തെ തീരുമാനിച്ചവരാണ് കോളജിൽ അക്രമം നടത്തിയത്. മൊബൈൽ ദൃശ്യം പകർത്തി മറ്റൊരു സംഘടനക്കെതിരെ ഉപയോഗിക്കുന്ന ശൈലി എസ്.എഫ്.ഐയ്ക്ക് ഇല്ലെന്നും സച്ചിൻ വ്യക്തമാക്കി.
Story Highlights: ban-ksu-first-sfi ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here