സമയത്തിന് വില നൽകി മന്ത്രിമാർ; ഐഎഫ്എഫ്കെയിൽ കൈയടി നേടി ശിവൻകുട്ടിയും ആന്‍റണി രാജുവും

രാജ്യാന്തര മേളകളിൽ സിനിമാ പ്രേമികളുടെ പലപ്പോഴുമുള്ള പരാതി ഉദ്ഘാടന സെഷനിലെ ദൈർഘ്യം തന്നെയാണ്. എന്നാൽ ഇരുപത്തിയാറാമത് ഐഎഫ്എഫ്കെ ഒരു പുതു ചരിത്രം രചിക്കുകയാണ്. ഇതോടെ അന്താരാഷ്ട്ര ചലചിത്രോത്സവത്തിലെ പ്രസംഗത്തിൽ താരങ്ങളായി മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്‍റണി രാജുവും. കൃത്യസമയത്ത് ആരംഭിച്ച പരിപാടിയിൽ ആശംസാ പ്രസംഗം ആണ് സദസ് ഹർഷാരവങ്ങളോടെ വരവേറ്റത്.
ആദ്യം പ്രസംഗിച്ച വി ശിവൻകുട്ടി ഒറ്റവാചകത്തിൽ ആശംസകൾ നേർന്നപ്പോൾ തൊട്ടു പിന്നാലെ എത്തിയ ആന്‍റണി രാജും ആശംസകൾ എന്ന ഒറ്റ വാക്കിലേക്ക് ചുരുക്കി തന്‍റെ കസേരയിലേക്ക് പിൻവാങ്ങിയതോടെ കൈയടികൾ ഉയരുകയായിരുന്നു. പിന്നീട് പ്രസംഗിച്ച ജി.ആർ.അനിലും എംഎൽഎ വി.കെ.പ്രശാന്തും മേയർ ആര്യാ രാജേന്ദ്രനും ഇവരുടെ പാത പിന്തുടർന്നതോടെ ആദ്യ സിനിമാ പ്രദർശനത്തിന്‍റെ സമയം കൃത്യമായി പാലിക്കാൻ സംഘാടകർക്ക് കഴിയുകയും ചെയ്തു.
Story Highlights: Shivankutty and Anthony Raju clap at IFFK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here