Advertisement

സിൽവർ ലൈൻ പ്രതിഷേധം കനക്കുന്നു; മാടപ്പള്ളി വിഷയം ഇന്ന് നിയമസഭയിൽ

March 18, 2022
Google News 1 minute Read

സംസ്ഥാനത്ത് സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധം കനക്കുന്നു. മടപ്പള്ളിയിലെ സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെ റെയില്‍ വിരുദ്ധ സമരത്തിനിടെ സമരക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍. ബലപ്രയോഗത്തിലൂടെയുള്ള ഭൂമിയേറ്റെടുക്കൽ നടപടി നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനിടെ മാടപ്പള്ളി വിഷയം ഇന്ന് നിയമസഭയിൽ ഉന്നയിക്കും.

കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പൊലീസുകാരുമായുള്ള സംഘർഷത്തിലേക്ക് വഴിവച്ചത്. പ്രതിഷേധത്തിനിടെ സമരക്കാര്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

Read Also : സിൽവർലൈൻ പ്രതിഷേധം; അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു

ചങ്ങനാശേരിയിലെ 16 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമാവുമെന്ന് പറഞ്ഞാണ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാല്‍ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.

Story Highlights: Silver Line protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here