Advertisement

‘ഡിവിഷണൽ മാനേജർമാരുമായി ചർച്ച നടത്തിയിരുന്നു’; ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട് തള്ളി സിൽവർലൈൻ അധികൃതർ

January 1, 2024
Google News 2 minutes Read
K Rail

ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട് തള്ളി സിൽവർലൈൻ അധികൃതർ. റെയിൽവേയുടെ ഭാവി വികസന പദ്ധതികൾ കണക്കിലെടുത്താണ് അലൈൻമെന്റ് തീരുമാനിച്ചതെന്ന് സിൽവർലൈൻ അധികൃതരുടെ വിശദീകരണം. റെയിൽ മന്ത്രാലയം സിൽവർ ലൈൻ പദ്ധതിയ്ക്ക് തത്വത്തിൽ അംഗീകാരം നൽകിയതാണെന്ന് അധികൃതർ പറയുന്നു.

പാലക്കാട് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർമാർ കെ റെയിൽ അധികാരികളുമായി ചർച്ച നടത്തിയതിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നു. റെയിൽവേയുടെ ഭൂമി വിനിയോഗിക്കുന്ന വ്യവസ്ഥകൾ പാലിച്ചാണ് സിൽവർ ലൈൻ എന്ന് ചർച്ചയിൽ വ്യക്തമാക്കിയിട്ടുണ്ട്.

നവംബർ 29ന് പാലക്കാട് ഡിവിഷണലും ഡിസംബർ ഏഴിന് തിരുവനന്തപുരം ഡിവിഷണലുമായി ചർച്ച നടന്നത്. ഇതിൽ ദക്ഷിണ റെയിൽവേയുടെ സംശയങ്ങൾക്ക് മറുപടി നൽകിയിരുന്നതായി കെറെയിൽ. റെയിൽവേ ഭൂമി വിനിയോഗിക്കുന്നതിന് വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

പാത ഇരട്ടിപ്പിക്കുമ്പോൾ റെയിൽവേയുടെ വസ്തുവകകളെയും ട്രെയിൻ സർവീസുകളെയും എങ്ങനെ ബാധിക്കുന്നുവോ ഇതേപോലെ സിൽവർ ലൈൻ വരുമ്പോൾ ബാധിക്കുകയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അന്തിമ രൂപം എത്തുമ്പോൾ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തത ലഭിക്കുക. ഡിസൈൻ മാനദണ്ഡങ്ങൾ ഉൾപ്പെടെ ഡിപിആറിൽ പരിഗണിച്ചിട്ടുണ്ട്. റെയിൽവേയിലെ നിലവിലുള്ള സർവീസുകളെ ബാധിക്കാതെയുള്ള രീതിയിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന വിശദമായ വിശദീകരണം നൽകിയിട്ടുണ്ടെന്ന് സിൽവർ ലൈൻ അധികൃതർ പറയുന്നു.

Read Also : ‘കെ റെയിൽ അലൈൻമെന്റ് നിശ്ചയിക്കും മുമ്പ് റെയിൽവെയുമായി ചർച്ച നടത്തിയിട്ടില്ല’; ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്

സിൽവർ ലൈൻ പദ്ധതിക്ക് എതിരെ നിരവധി തടസവാദങ്ങളാണ് ദക്ഷിണ റെയിൽവേ ഉന്നയിച്ചിട്ടുള്ളത്. സിൽവർ ലൈൻ പദ്ധതിക്ക് ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാനാവില്ലെന്ന് റെയിൽവേ. കേന്ദ്ര റെയിൽവേ ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ദക്ഷിണ റെയിൽവേ എതിർപ്പ് വ്യക്തമാക്കുന്നത്. സിൽവർ ലൈൻ ഭാവിയിൽ റെയിൽവേ വികസനത്തെ തടസപ്പെടുത്തുമെന്നും അധിക ബാധ്യതയ്ക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights: Silverline authorities rejected the report of Southern Railway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here