Advertisement

‘കെ റെയിൽ അലൈൻമെന്റ് നിശ്ചയിക്കും മുമ്പ് റെയിൽവെയുമായി ചർച്ച നടത്തിയിട്ടില്ല’; ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്

January 1, 2024
Google News 2 minutes Read
southern railway report on k rail

കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഭൂമി വിട്ടു നൽകുന്നത് റെയിൽ വികസനത്തിന് തടസമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള പാതയുടെ വേഗം കൂട്ടുന്നതിനെ ഇതു ബാധിക്കും. പദ്ധതി ചെലവ് അധിക സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കും. ( southern railway report on k rail )

അലൈൻമെന്റ് നിശ്ചയിക്കും മുമ്പ് റെയിൽവെയുമായി ചർച്ച നടത്തിയിട്ടില്ലെന്നാണ് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ടിൽ പറഞ്ഞു. ട്രെയിൻ സർവീസിനുണ്ടാക്കുന്ന ആഘാതം പരിഗണിച്ചില്ല. സ്റ്റാൻഡേർഡ് ഗേജ് നിലവിലുള്ള റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കോഴിക്കോടും കണ്ണൂരും സ്റ്റേഷൻ നിർമിക്കാൻ നിശ്ചയിച്ച സ്ഥലം വേറെ പദ്ധതികൾക്കായി നിശ്ചയിച്ചിട്ടുള്ളതാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. പാലക്കാട്ടെ വളവുകളോട് ചേർന്നാണ് സിൽവർ ലൈൻ വരിക. ഇത് റെയിൽവേ വളവുകൾ ഭാവിയിൽ നിവർത്തുന്നതിന് തടസമാവുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Story Highlights: southern railway report on k rail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here