Advertisement

പത്തടിപ്പാലത്ത് ശനിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം; ബലക്ഷയത്തില്‍ ആശയക്കുഴപ്പത്തിന് അടിസ്ഥാനമില്ലെന്ന് കെഎംആര്‍എല്‍

March 18, 2022
Google News 2 minutes Read

കൊച്ചി മെട്രൊയുടെ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ പില്ലര്‍ നമ്പര്‍ 346 മുതല്‍ 350 വരെയുള്ള ഭാഗത്തെ റോഡില്‍ ഇരു ദിശയിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.

അതേസമയം, പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറയില്‍ ഉണ്ടായ ബലക്ഷയം സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പത്തിനും ഇപ്പോള്‍ അടിസ്ഥാനമില്ല. പ്രശനം എത്രയും വേഗം പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ബലപ്പെടുത്തല്‍ ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കും. ആളുകളുടെ സംശയ ദൂരീകരണത്തിനായി പത്തടിപ്പാലത്തിന് സമീപമുള്ള പില്ലറുകളും പരിശോധനയ്ക്ക് വിധേയമാക്കും.

പത്തടിപ്പാലത്തെ ബലക്ഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അതീവ ഗൗരവത്തിലുള്ള നടപടികളാണ് കെഎംആര്‍എല്‍ കൈകൊണ്ടത്. ഡിഎംആര്‍സി, എല്‍ ആന്‍ഡ് ടി, എയ്ജിസ് എന്നിവരെ ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് വഴി തേടിയിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞു പോയതാണെങ്കിലും കെഎംആര്‍എല്‍ മാനെജിങ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റയുടെ അഭ്യര്‍ത്ഥന പ്രകാരം എല്‍ ആന്‍ഡ് ടി സ്വന്തം നിലയ്ക്ക് ബലപ്പെടുത്തല്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുകയാണ്. എല്‍ ആന്‍ഡ് ടി ഡിസൈനര്‍മാരും ജിയോ ടെക്‌നിക്കല്‍ വിദഗ്ധരും അടങ്ങിയ ടീമിനെ അയച്ച് സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തി. എല്‍ ആന്‍ഡ് ടീം പ്രതിനിധികളും കെഎംആര്‍എല്‍ സംഘം നിലവിലുളള മെട്രൊറെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തില്‍ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ്തന്നെ പൂര്‍ത്തിയാക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

Story Highlights: Traffic restrictions at Pathadipalam from Saturday; KMRL says there is no basis for confusion in Balakrishna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here