ഞാന്‍ മെയ്ല്‍ ഷോവനിസ്റ്റല്ല; ദേവാസുരത്തിലെ ഡയലോഗിനെക്കുറിച്ച് രഞ്ജിത്ത്

താന്‍ മെയ്ല്‍ ഷോവനിസ്റ്റല്ലെന്നും ഒക്കാനം വരുന്ന പഴകിപുളിഞ്ഞ പ്രസ്തനകളാണ് അതെല്ലാമെന്നും സംവിധായകന്‍ രഞ്ജിത്ത്. ഇതൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. എപ്പോഴും പറയാനുള്ളത് ദേവാസുരത്തെക്കുറിച്ചാണ്. ദേവാസുരത്തില്‍ ഏറ്റവും ശക്തമായ കഥാപാത്രം ഭാനുമതിയെന്നു പറയുന്ന സ്ത്രീയാണെന്നും രഞ്ജിത്ത് പറഞ്ഞു.
Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ
താന്‍ അങ്ങനെ പല സിനിമകളും എടുത്തിട്ടുണ്ട്. ആണത്തരവും ചട്ടമ്പിത്തരവും സിനിമയുടെ ഭാഗമായിട്ടുണ്ട്. ഓരോ കാലത്തും ഓരോ തരത്തിലാണ് സിനിമ ചെയ്തിട്ടുള്ളത്. എനിക്ക് തോന്നുന്നത് പോലെയേ സിനിമ ചെയ്തിട്ടുള്ളു. ഞാന്‍ മുന്‍നിര സിനിമകളിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംവിധായകനൊന്നുമല്ല. അത് എനിക്ക് തോന്നുന്ന രീതിയില്‍ സിനിമ ചെയ്യുന്നതുകൊണ്ടാണ്. അതെനിക്ക് സമയം കിട്ടുമ്പോള്‍ ചെയ്യുകയും ചെയ്യും. അതുകൊണ്ട് തന്നെ മെയ്ല്‍ ഷോവനിസ്‌റ്റെന്ന ബാഡ്‌ജൊന്നും എന്റെ നെഞ്ചില്‍ കുത്തിയിട്ട് ആരും ഞെളിയാമെന്ന് വിചാരിക്കണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
Story Highlights: I am not a mail chauvinist; Ranjith talks about the dialogue in Devasuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here