ഏഷ്യാ കപ്പ്, ‘ശ്രീലങ്ക വേദിയാകും’; പതിവ് ഫോർമാറ്റിന് ഇക്കുറി നിർണായക മാറ്റം

ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ശ്രീലങ്ക വേദിയാകും. പതിവ് ഏകദിന ഫോർമാറ്റിന് പകരം ഇക്കുറി ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് അരങ്ങേറുക. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇക്കാര്യം സ്ഥീരീകരിച്ചു. ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ഇക്കുറി ഏഷ്യാ കപ്പ് നടക്കുക. അതേസമയം ക്വാളിഫയർ പോരാട്ടം ആഗസ്റ്റ് 20-ന് തുടങ്ങും. നേരത്തെ 2016-ലും ടി20 ഫോർമാറ്റിലായിരുന്നു ഏഷ്യാ കപ്പ് നടന്നത്.
Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ
ഇന്ത്യ, പാകിസ്ഥാൻ,ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളും ക്വാളിഫയറിൽ ജയിക്കുന്ന മറ്റൊരു ടീമുമാകും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുക. രണ്ട് വർഷം കൂടുമ്പോഴാണ് ഏഷ്യാ കപ്പ് നടക്കാറ്. 2018-ൽ നടന്ന ടൂർണമെന്റിൽ ഇന്ത്യയായിരുന്നു കിരീടം നേടിയത്. പിന്നീട് കൊവിഡിനെത്തുടർന്ന് ഇടയ്ക്ക് നടത്താനായില്ല. 2020-ൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റാണ് ഇക്കുറി നടക്കുന്നത്. ആറ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.
Story Highlights: srilanka to host asia cup 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here