സീഷെല്‍സില്‍ തടവിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ ശ്രമം; ഇടപെട്ട് വേള്‍ഡ് മലയാളി ഫെഡറേഷന്‍

ആഫ്രിക്കയിലെ സീഷെല്‍സില്‍ തടവില്‍ കഴിയുന്ന 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. വേള്‍ഡ് മലയാളി ഫെഡറേഷനാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കുന്നത്. തടവിലായവരുടെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. രണ്ട് മലയാളികളാണ് തടവിലായ സംഘത്തിലുള്ളത്. തൊഴിലാളികളുടെ മോചനത്തിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കടക്കുളം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് തടവിലുള്ള മലയാളികള്‍. കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 61 അംഗ സംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമുദ്രാര്‍തിര്‍ത്തി മുറിച്ചുകടക്കേണ്ടി വന്നത്. തുടര്‍ന്ന് സീഷെല്‍ തീരത്തെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈ മാസം 12നാണ് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായ വിവരം കുടുംബാംഗങ്ങള്‍ അറിയുന്നത്. മലയാളികളുടെ മോചനത്തിനായി നേരത്തെ നോര്‍ക്കയും ഇടപെടല്‍ നടത്തിയിരുന്നു.
Story Highlights: malayalee fishermen africa Seychelles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here