‘സഹൽ ഫൈനലിൽ കളിക്കണമെന്നായിരുന്നു ആഗ്രഹം’; പ്രതികരണവുമായി കുടുംബം

ചെറിയ പരുക്കുണ്ടെങ്കിലും ഫൈനലിൽ സഹൽ അബ്ദുൾ സമദ് കളിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സഹൽ കളിച്ചില്ലെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് കപ്പുയർത്തുമെന്ന് ഇവർ ഉറച്ച് വിശ്വസിക്കുന്നു. ( sahal abdul samad family response )
കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് സഹൽ. സഹലിന് ഫൈനലിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് കപ്പുയർത്തട്ടെ എന്നാണ് പ്രാർത്ഥനയെന്ന് സഹലിന്റെ ഉപ്പ ട്വന്റിഫോറിനോട് പറഞ്ഞു.
സഹലിനെ പോലെ തന്നെ ഫുട്‌ബോൾ പ്രേമികളാണ് കുടുംബം. സഹലിന്റെ അച്ഛൻ ഫുട്‌ബോളും വോളിബോളും കളിച്ചിരുന്ന വ്യക്തിയാണ്. സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം കോച്ചിന്റെ കഴിവാണെന്നും അച്ഛൻ ട്വന്റിഫോറിനോട് പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സിന്റെ വിജയശിൽപിയായിരുന്ന സഹലിന് പരുക്ക് പറ്റിയതിനെ തുടർന്നാണ് കളിയിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥ വന്നത്. പരുക്ക് കാരണം സഹൽ കളിച്ചേക്കില്ലെന്നാണ് കോച്ചും പറയുന്നത്.
Story Highlights: sahal abdul samad family response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here