Advertisement

സൗദിയിൽ ജനവാസ മേഖലയിൽ ഹൂതി ആക്രമണം

March 20, 2022
Google News 1 minute Read
saudi houthi attack in civilian space

സൗദിയിൽ ഹൂതി ആക്രമണം. ജനവാസ മേഖലയിലാണ് ഹൂതി ആക്രമണമുണ്ടായത്. ആർക്കും പരുക്കില്ല. ജനങ്ങളുടെ കാറുകളും, വീടുകളും തകർന്നതായി അന്താരാഷ്ട മാധ്യമമായ റോയിറ്റസ് റിപ്പോർട്ട് ചെയ്യുന്നു.

അൽ ഷഖീക്ക്, ജിസാൻ, ജാനുബ്, ഖാമിസ് എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. മിസൈൽ ഉപയോഗിച്ചും ആക്രമണം നടന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അൽ ഷഖീഖിലെ വാട്ടർ ഡീസലൈനേഷൻ പ്ലാന്റ്. ജിസാനിലെ അരാംകോ, ദഹ്രാനിലെ പവർ സ്റ്റേഷൻ ഖആമിസിലെ ഗാസ് പ്ലാന്റ് എന്നിവ ലക്ഷ്യം വച്ചും ആക്രമണം നടന്നു.

അതേസമയം, നാലിടങ്ങളിൽ വൻ നാശമുണ്ടാക്കാനുള്ള ഹൂതി ശ്രമം തകർത്തെന്ന് സൗദി അറിയിച്ചു.

Read Also : നിയമലംഘനം; സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 13,000 പ്രവാസികൾ

ഹൂതികൾ ഉൾപ്പെടെയുള്ള യമനി വിഭാഗവുമായി റിയാദിൽ അനുനയ ചർച്ചകൾ നടക്കാനിരിക്കിയൊണ് വീണ്ടും ഹൂതി ആക്രമണം. നിഷ്പക്ഷ രാജ്യത്താണ് ചർച്ച സംഘടിപ്പിക്കുന്നതെങ്കിൽ പങ്കെടുക്കാമെന്നായിരുന്നു ഹൂതി വിഭാഗത്തിന്റെ പ്രതികരണം.

Story Highlights: saudi houthi attack in civilian space

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here