ചൈനയിലെ വിമാന അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ചൈനയിൽ യാത്രാ വിമാനം തകർന്നുണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കുമിങിൽ നിന്ന് ഗ്വാങ്ചൂവിലേക്ക് 132 യാത്രക്കാരുമായി പോയ വിമാനമാണ് തകർന്ന് വീണത്.
യാത്രാ വിമാനം തകർന്ന വിവരം അങ്ങേയറ്റം ഞെട്ടലും ദു:ഖവും ഉണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അപകടത്തിന് ഇരകളായവരുടെ കുടുംബത്തിനൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനകളും ചിന്തകളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : 133 യാത്രക്കാരുമായി ചൈനീസ് വിമാനം തകർന്ന് വീണു
ചൈനയുടെ ഈസ്റ്റേൺ എയർലൈനിന്റെ ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപെട്ടത്. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനം ദക്ഷിണ ചൈനയിലെ പർവതപ്രദേശത്താണ് തകർന്ന് വീണത്.
Story Highlights: Deeply shocked, saddened to learn about plane crash in China: PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here