Advertisement

തെലുങ്ക് നടി ഗായത്രി കാറപകടത്തിൽ മരിച്ചു

March 21, 2022
Google News 2 minutes Read
telugu actress passes away

തെലുങ്ക് നടി ഗായത്രി അന്തരിച്ചു. 26 വയസായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിലുണ്ടായ കാറപകടത്തിലായിരുന്നു മരണം. ഡോളി ഡിക്രൂസ് എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്. ( telugu actress passes away )

ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം.

സംഭവ സ്ഥലത്ത് വച്ച് തന്നെ ഗായത്രിക്ക് മരണം സംഭവിച്ചു. സുഹൃത്ത് റാഥോടിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത് കാൽ നടക്കാരിയായ സ്ത്രീയുടെ ദേഹത്തേക്കാണ്. 38 കാരിയായ സ്ത്രീയും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.

Read Also : മലയാളി വ്ളോഗര്‍ ദുബായില്‍ മരിച്ച നിലയില്‍

‘മാഡം സർ മാഡം അൻതേ’ എന്ന തെലുങ്ക് വെബ് സീരീസിലൂടെയാണ് ഗായത്രി ശ്രദ്ധ നേടിയത്.

Story Highlights: telugu actress passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here