തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ 23 ന്; സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം ചർച്ച ചെയ്‌ത ശേഷം; താരിഖ് അന്‍വര്‍

തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ 23 ന് തുടങ്ങുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പ്രാദേശിക നേതാക്കളെയും പങ്കെടുപ്പിച്ചാകും ചർച്ചകളെന്ന് അദ്ദേഹം വ്യക്തമാക്കി. പി ടി തോമസിന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.(thariq anwar about cpim party congress)
കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന വിഷയത്തില്‍ കെ പി സി സി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
Read Also : സ്വർണ വിലയിൽ വൻ വർധന
ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുന്നത് സ്വാഭാവികമാണെന്നും ഗുലാം നബി ആസാദിന്റെ അഭിപ്രായം വ്യക്തിപരമെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. കെ വി തോമസുമായി സംസാരിച്ചിരുന്നുവെന്നും പ്രാദേശികമായി രാഷ്ട്രീയം മുന്നോട്ട് കൊണ്ടു പോകേണ്ടത് സംസ്ഥാന നേതാക്കളാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
Story Highlights: thariq anwar about cpim party congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here