Advertisement

യുക്രൈനിലെ അധിനിവേശം; ബലാറസ് സൈന്യം റഷ്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്നേക്കും

March 22, 2022
2 minutes Read
Belarusian military will join with russia

യുക്രൈനെതിരായ യുദ്ധത്തില്‍ ബലാറസ് സൈന്യം റഷ്യന്‍ സൈന്യത്തിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള നടപടികള്‍ ബലാറസ് സ്വീകരിച്ചുവരികയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധത്തിനൊപ്പം ബലാറസും ചേരാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയാണെന്ന് നാറ്റോ സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് ആവശ്യമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യയുടെയും ബലാറസിന്റെയും സംയുക്ത സൈനികര്‍ യുക്രൈനിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റഷ്യ യുക്രൈനില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന വിവരങ്ങള്‍ക്ക് തെളിവില്ലെന്ന് യുഎസ് പ്രതികരിച്ചു.

Read Also : റഷ്യൻ അധിനിവേശത്തിന്റെ 27-ാം ദിനം; കീഴടങ്ങാതെ യുക്രൈൻ

അധിനിവേശം 27ാം ദിവസത്തിലേക്ക് കടന്നപ്പോഴും യുക്രൈനിലെ പ്രധാന നഗരങ്ങളില്‍ റഷ്യന്‍ സേന ശക്തമായ ആക്രമണം തുടരുകയാണ്. കിഴക്കന്‍ യുക്രൈനില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് എട്ട് പേരെയാണ് രക്ഷപ്പെടുത്തിയത്. രാജ്യത്തെ 62 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന റഷ്യന്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. യുദ്ധം തുടങ്ങി ഇതുവരെ ഹര്‍ക്കീവില്‍ മാത്രം 1000 കെട്ടിടങ്ങളാണ് നിലം പൊത്തിയത്.

Story Highlights: Belarusian military will join with russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top