ലോകത്തിൽ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള രാജ്യതലസ്ഥാനം ഡൽഹി

സ്വിസ് സ്ഥാപനമായ IQAir പുറത്തിറക്കിയ 2021ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടുപ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം നേരിടുന്ന തലസ്ഥാനനഗരം ഡല്‍ഹി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനത്തോളം മലിനീകരണം വര്‍ദ്ധിച്ചതോടെയാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി ഡല്‍ഹി മാറിയത്.
പി.എം 2.5 ഡാറ്റയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ശരാശരി വായു മലിനീകരണം, ഒരു ക്യൂബിക് മീറ്ററിന് 58.1 മൈക്രോഗ്രാമാണ്. ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാര്‍ഗനിര്‍ദ്ദേശങ്ങളുടെ 10 മടങ്ങ് കൂടുതലാണിത്. ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണ്.
Read Also : ഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
117 രാജ്യങ്ങളിലെ 6,475 നഗരങ്ങളില്‍ നിന്നുള്ള മാരകവും സൂക്ഷ്മവുമായ പി.എം 2.5 ഡാറ്റ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ പരിധിയേക്കാള്‍ ഏകദേശം 20 മടങ്ങ് കൂടുതലാണ് ഡൽഹിയിലെ വായുമലിനീകരണത്തിന്റെ തോത്. ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ് ഡല്‍ഹിയുടെ വായു മലിനീകരണം. രാജസ്ഥാനിലെ ഭിവാദിയാണ് ലോകത്തിലെ ഏറ്റവും മലിനമായ സ്ഥലം. തൊട്ടുപിന്നിൽ ഡല്‍ഹിയുടെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ്.
ലോകത്തിലെ ഏറ്റവും മലിനമായ 100 സ്ഥലങ്ങളുടെ പട്ടികയിൽ 63 ഇന്ത്യന്‍ നഗരങ്ങളാണുള്ളത്. 2021-ലെ സര്‍ക്കാര്‍ കണക്കുകളനുസരിച്ച് ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ വായുവിന്റെ ഗുണനിലവാരം മോശമാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ ഇന്ത്യയിലെ നഗരങ്ങൾ പാലിക്കാറേയില്ലെന്നാണ് റിപ്പോർട്ടുകൾ.
Story Highlights: Delhi is the most polluted place in the world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here