Advertisement

മകളുടെ കാമുകനെ പിതാവ് കുത്തിക്കൊന്ന കേസ് : പൊലീസ് കുറ്റപത്രം സമർപ്പിച്ചത് 80 ദിവസത്തിനുള്ളിൽ

March 22, 2022
Google News 2 minutes Read
petta murder case

തിരുവനന്തപുരം പേട്ടയെ ഞെട്ടിച്ച കൊലപാതകക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത് 80 ദിവസം കൊണ്ട്. മകളുടെ ആൺ സുഹൃത്തിനെ
അച്ഛൻ കുത്തിക്കൊന്ന കേസിലാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പേട്ട പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

മുൻ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് കുറ്റപത്രത്തിലുള്ളത്. സൈമൺ ലാലൻ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്. പേട്ട സി.ഐ റിയാസ് രാജ എം.ബിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

2021 ഡിസംബർ 29ന് പുലർച്ചെയാണ് യുവാവ് കുത്തേറ്റ് മരിച്ചത്. പുലർച്ചെ മൂന്നരയോടെ ആനയറ പാലത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അനീഷ് ജോർജെന്ന പത്തൊൻപതുകാരനാണ് കുത്തേറ്റ് മരിച്ചത്. പേട്ട ചായക്കുടി ലെയിൻ ഏദനിൽ സൈമൺ ലാലൻ (51) കുറ്റകൃത്യത്തിന് ശേഷം പേട്ട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

Read Also : പ്രായപൂര്‍ത്തിയാകാത്ത അന്ധ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പലും പിടിയിൽ

മൊഴികളുടെ വൈര്യുദ്ധ്യമാണ് പൊലീസിനെ ഏറ്റവും കൂടുതൽ കുഴച്ചത്. എന്നാൽ തെളിവുകളെല്ലാം കൃത്യമായി ശേഖരിച്ചും സാഹചര്യം അന്വേഷിച്ചുമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യം കള്ളനെന്നു പറഞ്ഞ് അനീഷിനെ കുത്തിയതായാണ് പൊലീസിന് സൈമൺ മൊഴി നൽകിയത്. മകളുടെ കാമുകനോട് തോന്നിയ വൈരാഗ്യമാണ് അനീഷ് വീട്ടിലെത്തിയപ്പോൾ കരുതിക്കൂട്ടി കൃത്യം ചെയ്യാൻ സൈമണിനെ പ്രേരിപ്പച്ചെതെന്ന് പൊലീസിനോട് ഒടുവിൽ
പ്രതിക്ക് സമ്മതിക്കേണ്ടിവന്നു.

ഫോറൻസിക് തെളിവുകൾ, സാങ്കേതിക തെളിവുകൾ തുടങ്ങിയവയും പൊലീസിനെ സഹായിച്ചു. അനീഷിന്റെ ഫോൺ രേഖകൾ, പൊലീസ് നായ മണംപിടിച്ച് പോയ സ്ഥലം തുടങ്ങിയവ നിരീക്ഷണം നടത്തിയാണ് കൊല്ലപ്പെട്ട അനീഷ് വന്ന വഴി സ്ഥിരീകരിച്ചത്.

Story Highlights: Father stabs daughter’s boyfriend: Police file chargesheet within 80 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here