അമേരിക്കൻ വ്യോമസേനയിലെ ഇന്ത്യക്കാരന് യൂണിഫോമിൽ കുങ്കുമ തിലകം അണിയാന്‍ അനുമതി
ഇന്ത്യൻ വംശജനായ അമേരിക്കൻ വ്യോമസേനയിലെ ഉദ്യോഗസ്ഥൻ ദർശൻ ഷായ്‌ക്ക് യൂണിഫോമിലായിരിക്കുമ്പോഴും കുങ്കുമ തിലകം അണിയാന്‍ അനുമതി. വ്യോമിങ്ങിലെ എഫ്‌ഇ വാറൻ എയർഫോഴ്‌സ് ബേസിലെ എയർമാനാണ് ഇദ്ദേഹം. മതപരമായ ഇളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണിപ്പോൾ ദർശൻ ഷാ. കഴിഞ്ഞ ഫെബ്രുവരി 22നാണ് കുങ്കുമ തിലകം അണിയാന്‍ ദർശന് ഔദ്യോഗിക അനുമതി ലഭിച്ചത്.
Read Also : മകളുടെ കാമുകനെ പിതാവ് കുത്തിക്കൊന്ന കേസ് : പൊലീസ് കുറ്റപത്രം സമർപ്പിച്ചത് 80 ദിവസത്തിനുള്ളിൽ
അടിസ്ഥാന സൈനിക പരിശീലന (ബിഎംടി) സമയത്ത് തന്നെ തിലകം അണിയാന്‍ ഷാ അനുമതി തേടിയിരുന്നു. എന്നാല്‍ ടെക് സ്‌കൂൾ വരെയും തുടർന്ന് ആദ്യ ഡ്യൂട്ടി സ്റ്റേഷനിൽ എത്തുന്നത് വരെയും കാത്തിരിക്കാനായിരുന്നു നിര്‍ദേശം
‘ടെക്‌സാസ്, കാലിഫോർണിയ, ന്യൂജഴ്‌സി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സുഹൃത്തുക്കള്‍ സന്ദേശമയക്കുന്നുണ്ട്. ഇത് പുതിയ കാര്യമാണ്. അവർ മുമ്പ് കേട്ടിട്ടില്ലാത്തതും അസാധ്യമാണെന്ന് കരുതിയതും, പക്ഷേ അത് സംഭവിച്ചു.’ ഷാ മാധ്യമങ്ങളോട് വ്യക്തമാക്കി.
Story Highlights: Indian allowed to wear saffron tilak on uniform
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here