ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണമറിയാന്‍ പഠനം; ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച തുടരുന്നു

ഈ വര്‍ഷത്തെ ഹജ്ജിന് എത്ര തീര്‍ത്ഥാടകരുണ്ടാകുമെന്ന് വിശദമായ പഠനത്തിന് ശേഷം തീരുമാനിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച പഠനം ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച ചെയ്യുന്നത് പുരോഗമിക്കുകയാണ്. റമസാനില്‍ ഉംറ നിര്‍വഹിക്കാനുള്ളവരുടെ ബുക്കിങ് പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.(number of Hajj pilgrims)
കൊവിഡ് കാലമായതിനാല്‍ തീര്‍ത്ഥാടകരുടെയും കര്‍മങ്ങളുടെയും സുരക്ഷിതത്വമാണ് പ്രധാനം. സമാധാനപരവും സുരക്ഷിതവുമായി ഹജ്ജ് കര്‍മം ചെയ്യാനുള്ള സംവിധാനമൊരുക്കും. എല്ലാ വശങ്ങളും പഠിച്ച ശേഷം ഉത്തരവാദിത്തപ്പെട്ടവര്‍ ഹാജിമാരുടെ എണ്ണം തീരുമാനിക്കും.
Read Also : സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം
ഇത്തവണത്തെ ഹജ്ജിന് കൂടുതല്‍ തീര്‍ത്ഥാടകര്‍ ഉണ്ടാകുമെന്ന് നേരത്തെ ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 12,800 പേരാണ് കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷച്ചിരിക്കുന്നത്.
Story Highlights: number of Hajj pilgrims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here