യുക്രൈനിലെ അഭയാര്‍ത്ഥികള്‍ക്കായി സഹായം; നൊബേല്‍ മെഡല്‍ ലേലം ചെയ്യാനൊരുങ്ങി റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍

യുക്രൈനില്‍ 27ാം ദിനവും റഷ്യന്‍ സൈന്യം അധിനിവേശം തുടരുന്നതിനിടെ അഭയാര്‍ത്ഥികള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിന് നൊബേല്‍ സമ്മാനത്തിന്റെ മെഡല്‍ സംഭാവന ചെയ്യാനൊരുങ്ങി റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍. കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ദിമിത്രി മുറാറ്റോവാണ് തന്റെ മെഡല്‍ സംഭാവന ചെയ്യാനൊരുങ്ങുന്നത്. അഭയാര്‍ത്ഥികളായ യുക്രൈനിലെ കുട്ടികളുടെ ചികിത്സയ്ക്കായാണ് തുക വിനിയോഗിക്കുക.
നൊവയ ഗസറ്റ് പത്രത്തിന്റെ എഡിറ്ററാണ് ദിമിത്രി മുറാറ്റോവ്. പത്ത് ലക്ഷത്തോളം പേരാണ് യുക്രൈനില്‍ യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി മാറിയത്. മെഡല്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനായി സംഭവാന ചെയ്യാന്‍ തീരുമാനിച്ച കാര്യം പത്ത്രതിലെഴുതി ദിമിത്രി, മെഡല്‍ ലേലത്തില്‍ വയ്ക്കാന്‍ ലേല സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നതായും വ്യക്തമാക്കി.
Dmitry Muratov, editor-in-chief of Novaya Gazeta:
— Новая Газета (@novaya_gazeta) March 22, 2022
Novaya Gazeta and I have decided to donate the 2021 Nobel Peace Prize Medal @NobelPrize to the Ukrainian Refugee Fund. I ask the auction houses to respond and put up for auction this world-famous award.https://t.co/R9tRh8rhWA https://t.co/PeX9MkCVqG
യുക്രൈനിലെ യുദ്ധത്തെ ശക്തമായി അപലപിച്ച റഷ്യയിലെ സ്വതന്ത്ര പത്രമാണ് നൊവയ ഗസറ്റ്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയും ‘യുദ്ധം’ എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ നിന്ന് പത്രപ്രവര്‍ത്തകരെ വിലക്കുകയും ചെയ്തതോടെ യുക്രൈനുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ നീക്കം ചെയ്യുകയാണെന്ന് പത്രം അറിയിച്ചിരുന്നു.
Read Also : റഷ്യൻ അധിനിവേശത്തിന്റെ 27-ാം ദിനം; കീഴടങ്ങാതെ യുക്രൈൻ
നൊവയ ഗസറ്റിന്റെ എഡിറ്ററുടെ യുദ്ധവിരുദ്ധ പ്രതിഷേധത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം പത്രം പങ്കുവച്ചിരുന്നു. റഷ്യയുടെ നടപടികളെ അപലപിച്ചുകൊണ്ടായിരുന്നു നടപടി. എന്നാല്‍ ചിത്രത്തിലെ മുദ്രാവാക്യത്തിന്റെ ഒരു ഭാഗം മറച്ചുകൊണ്ടായിരുന്നു പ്രസിദ്ധീകരിച്ചത്.
യുക്രൈനിലെ തടവുകാരെ കൈമാറുക, കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കുക, മനുഷ്യ ഇടനാഴികളടക്കം സഹായം ചെയ്യുക, അഭയാര്‍ത്ഥികള്‍ക്ക് സഹായമൊരുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ദിമിത്രി മുറാറ്റോവും പത്രവും നേതൃത്വം നല്‍കിയിരുന്നു. ഫിലിപ്പൈന്‍സില്‍നിന്നുള്ള മരിയ റെസ്സയ്‌ക്കൊപ്പമാണ് ദിമിത്രിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
Story Highlights: Russian journalist donates Nobel medal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here