കരുതിവയ്ക്കാം ഓരോ തുള്ളിയും; ഇന്ന് ലോക ജലദിനം

വെള്ളത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഇന്ന് ലോക ജലദിനം. ഒരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജല സംരക്ഷണം ലക്ഷ്യം വെച്ച് ഓരോ വർഷവും ഓരോ സന്ദേശമാണ് നൽകാറുള്ളത്. ഭൂഗർഭജല സംരക്ഷണമാണ് ഈ വർഷത്തെ ജലദിന സന്ദേശം.ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം 1993 മാർച്ച് 22 മുതലാണ് ലോക ജല ദിനം ആചരിച്ച് വരുന്നത്.
വരും തലമുറ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കുടിവെള്ള ക്ഷാമമാകുമെന്ന മുന്നറിയിപ്പുകൾക്കിടിയിലാണ് മറ്റൊരു ജലദിനം കൂടിയെത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുകയാണ്. കുടിവെള്ള സ്രോതസുകൾ ദിവസേന മലിനമാകുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്.
മഹാനദികൾ മാലിന്യ കൂമ്പാരമാകുന്നു. കിണറുകളും കുളങ്ങളും കര മാലിന്യങ്ങളാൽ വറ്റിവരളുകയാണ്. ഓരോ വർഷവും ജലദൗർലഭ്യം രൂക്ഷമായി വരുന്ന സാഹചര്യം. ജലം സംരക്ഷിക്കേണ്ടത് ഭാവിയിൽ ഉണ്ടായേക്കാവുന്ന വരൾച്ചയും ക്ഷാമവും തടയാൻ അത്യന്താപേക്ഷിതമാണ്. ബോധവൽക്കരണത്തിലൂടെ കൂടുതൽ പേരിലേക്ക് ഈ സന്ദേശം എത്തിക്കുകയാണ് ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യം.
Story Highlights: World Water Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here