Advertisement

മോന്‍സണില്‍ നിന്ന് പണം കൈപ്പറ്റി; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം

March 23, 2022
Google News 2 minutes Read
against police officers Department investigation

സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പണം കൈപ്പറ്റിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ഡിജിപി അനില്‍കാന്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മോന്‍സണിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു. കൊച്ചി മെട്രൊ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും മേപ്പാടി എസ്‌ഐ എ.ബി.വിപിന്‍ 1.80 ലക്ഷം രൂപയുമാണ് മോന്‍സണില്‍ നിന്ന് കൈപ്പറ്റിയത്. ( monson mavunkal case )

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസ് പരിശോധിക്കുന്നതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്ന് പണം വാങ്ങിയെന്ന വിവരം ക്രൈംബ്രാഞ്ച് എഡിജിപിക്ക് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയും ഒരു പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനന്തലാല്‍ ഒരു ലക്ഷം രൂപയും വിപിന്‍ 1.80 ലക്ഷം രൂപയും പലപ്പോഴായി കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍.

Read Also : കാതൽ മന്നൻ ഓർമയായിട്ട് 17 വർഷം

എന്നാല്‍ പണം വാങ്ങിയെന്ന് സമ്മതിച്ച ഉദ്യോഗസ്ഥര്‍ അത് കടമായാണ് വാങ്ങിയതെന്നാണ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിക്കാണ് അന്വേഷണച്ചുമതല. ഇരുവര്‍ക്കും പണം കൈമാറിയിരിക്കുന്നത് മോന്‍സണിന്റെ സഹായി ജോഷിയാണ.് ജോഷി മുന്‍പ് പലകേസുകളിലും പ്രതിയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.

Story Highlights: Department level investigation against two police officers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here