നോവാവാക്‌സിന് അനുമതി; കൗമാരക്കാർക്കുള്ള നാലാമത്തെ വാക്സിൻ

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ നോവാവാക്സ്(novavax) വാക്സിൻ കൂടി. വാക്‌സിന്റെ അടിയന്ത ഉപയോഗത്തിന് ഡിസിജിഐ(Drugs Controller General of India) അനുമതി നൽകി. 12 നും 18 നും ഇടയിലുള്ള കൗമാരക്കാരിൽ കുത്തിവെക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നോവാവെക്സും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
നോവോവാക്‌സ് എന്ന വിദേശ നിർമ്മിത വാക്സിൻ ആണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കോവോവാക്‌സ്(covevex) എന്ന പേരിൽ പുറത്തിറക്കുന്നത്. പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള വാക്സിൻ കൗമാരക്കാർക്കായി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സിഇഒ അഡാർ പൂനാവാല പറഞ്ഞു. രാജ്യത്ത് കൗമാരക്കാർക്കും കുട്ടികൾക്കുമുള്ള നാലാമത്തെ വാക്സിനാണ് നോവോവാക്‌സ്.
എത്ര ഫലപ്രദമാണ്?
തങ്ങളുടെ വാക്സിൻ 80 ശതമാനം വരെ ഫലപ്രദമാണെന്ന് ഫെബ്രുവരിയിൽ NovaVex പറഞ്ഞിരുന്നു. ഇന്ത്യയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള 2,247 കുട്ടികളിൽ വാക്സിൻ പരീക്ഷിച്ചു വിജയിച്ചു. അടുത്തിടെ ലോകാരോഗ്യ സംഘടനയും ഈ വാക്സിൻ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചിരുന്നു.
Story Highlights: permission for immediate use of novavax
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here