Advertisement

സ്വകാര്യ ബസ് സമരം; കെഎസ്ആർടിസി നാളെ അധിക സർവീസ് നടത്തും

March 23, 2022
Google News 2 minutes Read
Private bus strike; KSRTC will run additional service tomorrow

സംസ്ഥാനത്ത് നാളെ അധികസർവീസ് നടത്തുമെന്ന് കെഎസ്ആർടിസി. സ്വകാര്യ ബസ് സമരം നേരിടാനാണ് കൂടുതൽ സർവീസ് നടത്താനുള്ള കെഎസ്ആർടിസി ( ksrtc ) എംഡിയുടെ നിർദ്ദേശം.

സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങും. സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാൽ നേരിടുമെന്നും നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും ബസ് ചാർജ് വർദ്ധനവ് ചർച്ചയായിരുന്നില്ല. ( Private bus strike )

വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ കാലോചിതമായ വർധന അനിവാര്യമാണെന്ന് ബസുടമകൾ ആവശ്യപ്പെടുന്നു. ചാർജ് വർധന ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകൾ മുൻപ് തന്നെ നൽകിയിരുന്നു. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതിയായി വർധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമർശിക്കാത്തതിൽ സ്വകാര്യ ബസ് ഉടമകൾ അതൃപ്തിയിലായിരുന്നു.

നിരക്ക് വർധനവിൽ നാളെ നാളെ നീളെ നീളെ എന്ന തരത്തിലുള്ള സർക്കാരിൻറെ സമീപനത്തിലാണ് സ്വകാര്യ ബസ് ഉടമകൾക്ക് പ്രതിഷേധം. നിരക്ക് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് തീരുമാനിച്ച അനിശ്ചിതകാല പണിമുടക്കിൽ പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി.

ഒരു ഭാഗത്ത് നിരക്ക് ഉയർത്തുന്നതിൽ ആഘാതം നേരിടേണ്ടി വരുന്ന സാധാരണ ജനങ്ങൾ. മറുഭാഗത്ത് പ്രതിസന്ധി ഉയർത്തി സമരം ചെയ്യാൻ ഒരുങ്ങുന്ന സ്വകാര്യ ബസുടമകൾ. ഇതിനിടയിലാണ് സർക്കാർ. നിരക്ക് വർധനവ് ഉണ്ടാകുമെന്ന് മന്ത്രി ഇന്നും ആവർത്തിച്ചു. എന്നാൽ എന്ന് മുതൽ എങ്ങനെ വേണമെന്നതിൽ വ്യക്തത വരുത്താൻ മന്ത്രി ഇന്നും തയാറായില്ല.

Read Also : ഈ ചിത്രത്തിൽ ആദ്യം കാണുന്നതെന്ത്; മരങ്ങളോ വേരുകളോ അതോ ചുണ്ടുകളോ? നിങ്ങളുടെ വ്യക്തിത്വം നോക്കാം

വിലക്കയറ്റത്തിലും ഇന്ധന നിരക്ക് ഉയരുന്നതിലും ജനങ്ങൾ നട്ടം തിരിയുമ്പോൾ ബസ് ചാർജ് വർധന മന്ത്രിസഭ വൈകിപ്പിക്കുകയാണ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ അജണ്ടയിൽ വിഷയം ഉൾപ്പെട്ടില്ല. മാർച്ച് അവസാനം ചേരുന്ന എൽഡിഎഫ് യോഗം വരെ തീരുമാനം നീണ്ടേക്കും. ഓട്ടോ ടാക്സി ഉടമകളും സമരത്തിലേക്ക് നീങ്ങും എന്ന് സർക്കാരിനെ അറിയിച്ച് കഴിഞ്ഞു.

Story Highlights: Private bus strike; KSRTC will run additional service tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here