Advertisement

ഫിഫ ലോകകപ്പ് 2022 : ഔദ്യോഗിക സ്‌പോൺസറായി ബൈജൂസ്

March 24, 2022
Google News 2 minutes Read
byjus fifa world cup sponsors

ബൈജൂസ് ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്‌പോൺസർ. ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി സ്‌പോൺസർമാരാകുന്നത്. ഇതോടെ ഫിഫാ ലോകകപ്പിന്റെ ചിഹ്നവും മറ്റും ഉപയോഗിച്ച് പ്രമോഷനുകൾ തയാറാക്കാനുള്ള അധികാരവും ബൈജുവിനുണ്ട്. ( byjus fifa world cup sponsors )

ലോകകപ്പ് സ്‌പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം എന്നതിലുപരി, ആദ്യ എഡ്യു-ടെക്ക് സ്ഥാപനം കൂടിയാണ് ബൈജൂസ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർമാരുമാണ് ബൈജൂസ്.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

‘ ലോകത്തെ ഏറ്റവും വലിയ കായിക മത്സരം സ്‌പോൺസർ ചെയ്യാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ഞങ്ങൾ’- ബൈജൂസിന്റെ സഹസ്ഥാപകൻ ബൈജു രവീന്ദ്രൻ പറയുന്നു. കായികയിനങ്ങൾ ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരുമിച്ച് കൂട്ടും. കോടിക്കണക്കിനാളുകൾക്ക് ഫുട്‌ബോൾ പ്രചോദനമാകുന്നത് പോലെ, കുട്ടികളെ പഠിക്കാൻ പ്രചോദിപ്പിക്കാൻ ബൈജൂസ് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈജു രവീന്ദ്രൻ വ്യക്തമാക്കി.

Story Highlights: byjus fifa world cup sponsors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here