‘സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നു; എന്നെ അപായപ്പെടുത്തുമോയെന്ന് ഭയമുണ്ട്’; വനിതാ ഡോക്ടർ 24നോട്

മലയൻകീഴ് സിഐക്കെതിരെയുള്ള വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ വെളിപ്പെടുത്തലുമായി ഡോക്ടർ. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് പരാതി. തന്നെ അപായപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്നും ഡോക്ടർ പറഞ്ഞു. ( female doctor about ci case )
സിഐയുടെ മുഖം പതിഞ്ഞ സിസിടിവി ഹാർഡ് ഡിസ്‌ക്കടക്കം പൊലീസ് കൊണ്ടുപോയി. എന്നാൽ മതിയായ രേഖകൾ പൊലീസ് കൈമാറിയില്ലെന്ന് ഡോക്ടർ ട്വന്റിഫോറിനോട് പറഞ്ഞു. യഥാർത്ഥ ദൃശ്യം നൽകിയിട്ടും കൊപ്പി ആവശ്യപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്നും ഡോക്ടർ ആരോപിച്ചു.
‘കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട്. സിഐ വി.സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി സംരക്ഷിക്കുകയാണ്’- വനിതാ ഡോക്ടർ പറഞ്ഞു. സിഐക്കെതിരെയുള്ള നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ഡോക്ടർ ട്വന്റിഫോറിനോട് പറഞ്ഞു. ഉന്നതതലത്തിലുള്ള ഇടപെടൽ നടന്നെന്ന് ഉറപ്പാണെന്നും വനിതാ ഡോക്ടർ വ്യക്തമാക്കി.
വിവാഹം വാഗ്ദാനം നൽകി മലയൻകീഴ് സി.ഐ എ.വി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതി. പൊലീസ് ഓഫിസേഴ്‌സ് റൂറൽ പ്രസിഡന്റ് കൂടിയാണ് സൈജു. തുടർന്ന് തിങ്കളാഴ്ച സി.ഐയെ സ്റ്റേഷനിൽ നിന്ന് മാറ്റി. സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.
Story Highlights: female doctor about ci case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here