ഒമാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ഒമാനും ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
രാഷ്‍ട്രീയം, സാമ്പത്തികം, ശാസ്‍ത്ര സാങ്കേതികം, ബഹിരാകാശം, പ്രതിരോധം, ഊര്‍ജം, റെയര്‍ എര്‍ത്ത് എന്നീ മേഖലകളിലും വര്‍ധിച്ചുവരുന്ന സഹകരണത്തെക്കുറിച്ചും ചര്‍ച്ച നടത്തി.
Read Also : അഫ്ഗാനിസ്താനുമായുള്ള ചരിത്രപരമായ ബന്ധം തുടരും : വിദേശകാര്യ മന്ത്രി
Welcoming Omani FM @badralbusaidi on his first visit to India.
— Dr. S. Jaishankar (@DrSJaishankar) March 23, 2022
Look forward to our discussions. pic.twitter.com/50jVBXi8ul
ശാസ്‍ത്ര സാങ്കേതിക രംഗത്താണ് ഇന്ത്യയും ഒമാനും ഇന്ന് ധാരണാപത്രം ഒപ്പുവെച്ചത്. സമുദ്രഗതാഗത സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. കൂടാതെ ഗള്‍ഫ്, യെമന്‍, യുക്രൈന്‍ എന്നിവിടങ്ങളിലെ സാഹചര്യവും ചര്‍ച്ചയായെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ട്വീറ്റ് ചെയ്‍തു.
Story Highlights: Foreign ministers of India, Oman hold extensive talks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here