Advertisement

ധരിക്കുന്ന ലിപ്സ്റ്റികിന്റെ എത്ര അംശം നാം ‘കഴിക്കാറുണ്ട്’ ? ഒരാളുടെ ശരീരത്തിലേക്കെത്തുന്ന ലിപ്സ്റ്റിക്കിന്റെ അളവ് അറിയാം

March 24, 2022
Google News 3 minutes Read
how much lipstick do we eat

നാം ചുണ്ടത്തിടുന്ന ലിപ്സ്റ്റിക്കിന്റെ കുറച്ച് ഭാഗം നാമറിയാതെ അകത്തേക്കും പോകാറുണ്ട്. ചുണ്ട് വരളുമ്പോൾ നനച്ച് കൊടുക്കുന്നതിലൂടെയും അല്ലാതെയുമെല്ലാം ലിപ്സ്റ്റിക്കിന്റെ ഒരു ഭാഗം കഴിച്ചുതീർക്കും. ഒരാൾ ഒരായുസിൽ നാല് പൗണ്ട് ലിപ്സ്റ്റിക്ക് കഴിക്കുന്നുണ്ടെന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. അതായത് 1.81437 കിലോഗ്രാം ! എന്നാൽ ഇത് യാഥാർത്ഥ്യമാണോ ? ( how much lipstick do we eat )

കണക്കുകൾ പരിശോധിക്കാം :

ഒരു ലിപിസ്റ്റിക്ക് ബുള്ളറ്റിന് 2.5 മുതൽ 4.3 ഗ്രാം വരെ തൂക്കമാകും ഉണ്ടാകുക. ശരാശരി ഭാരം 3.4 ഗ്രാം എന്ന് ഉറപ്പിക്കാം. അതായത് ഒരു സ്ത്രീ 1.81437 കിലോഗ്രാം ലിപ്സ്റ്റിക് കഴിക്കുമെന്ന് പറഞ്ഞാൽ 537 ‘മുഴുവൻ’ ലിപ്സ്റ്റിക്ക് കഴിക്കുമെന്നാണ് അതിനർത്ഥം. അതിനർത്ഥം പ്രതിമാസം ഒരു ലിപ്സ്റ്റിക് വീതം മുഴുവനായി തന്നെ ഉപയോഗിക്കുന്നു എന്ന് കണക്കാക്കണം.

അങ്ങനെയെങ്കിൽ ആ സ്ത്രീ 15-ാം വയസ് മുതൽ 70-ാം വയസ് വരെ എല്ലാ ദിവസവും പലതവണ ലിപ്സ്റ്റിക് ധരിക്കേണ്ടി വരും. എന്നാൽ മാത്രമേ 70 വയസിനിടെ 533 ലിപ്സ്റ്റിക് ഇട്ട് തീരുകയുള്ളു. അത്രമാത്രം ലിപ്സ്റ്റിക് ആരാണ് ധരിക്കുന്നത് ?

Read Also : നഖത്തിൽ പ്രതിഫലിക്കും വ്യക്തിത്വം; സംരക്ഷിക്കാൻ ചെയ്യേണ്ടത്

യഥാർത്ഥത്തിൽ എത്രമാത്രം ലിപ്സ്റ്റിക് ‘കഴിക്കുന്നുണ്ട്’ ?

ചുണ്ടത്തിടുന്ന അളവിന്റെ ഒരംശം മാത്രമാണ് പലപ്പോഴും അകത്തേക്ക് പോകുന്നത്. ഇതിൽ പകുതി വെള്ളവും, മറ്റ് പാനീയങ്ങൾ കുടിക്കുമ്പോൾ ഗ്ലാസിലും മറ്റും പറ്റിപ്പിടിച്ചുമെല്ലാം നഷ്ടമാകുന്നു. ഒപ്പം, ഓരോരും ഉപയോഗിക്കുന്ന അളവിലും വ്യത്യാസമുണ്ട്. ഇത്തരത്തിലുള്ള വ്യത്യാസങ്ങളുടെ ശരാശരി അളവ് കൂട്ടിക്കിഴിച്ച് വരുമ്പോൾ ഒരാൾ ശരാശരി 50 വർഷത്തിനിടെ 100 മുതൽ-300 ഗ്രാം ലിപ്സ്റ്റിക് വരെ മാത്രമേ കഴിക്കുന്നുള്ളു.

ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്നതിനെ ഭയക്കണം…

ലിപ്സ്റ്റിക്കിന്റെ ഒരംശം വയറിലേക്കും പോകുന്നു എന്നുള്ളതുകൊണ്ട് തന്നെ അതിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്നതിനെ കുറിച്ചും ശരിയായ ധാരണ വേണം. മിക്ക ലിപ്സ്റ്റിക്കുകളിലും ശരീരത്തിന് വലിയ അളവിൽ ദൂഷ്യം ചെയ്യുന്ന ഒന്നുമില്ലെങ്കിലും ചില ലിപിസ്റ്റിക് ബ്രാൻഡുകളിൽ ടോക്‌സിക് പദാർത്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മൈതൈൽപാരബിൻ, പോളിബാരബിൻ, റെറ്റിനൈൽ പാൽമിറ്റേറ്റ്, ടോകോഫെറൈൽ എസിറ്റേറ്റ്, ലെഡ് എന്നീ പദാർത്ഥങ്ങൾ അടങ്ങിയിട്ടില്ലാത്ത ലിപ്സ്റ്റിക്കുകൾ വേണം തെരഞ്ഞെടുക്കാൻ.

Story Highlights: how much lipstick do we eat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here