റഷ്യ പ്രധാനപ്പെട്ട ജി20 അംഗം; പുറത്താക്കാനാവില്ലെന്ന് ചൈന

ജി20 കൂട്ടായ്മയിൽ നിന്ന് റഷ്യയെ പുറത്താക്കാനാവില്ലെന്ന് ചൈന. ജി20 യിലെ പ്രധാനപ്പെട്ട രാജ്യമാണ് റഷ്യയെന്നും ആർക്കും പുറത്താക്കാൻ കഴിയില്ലെന്നും ചൈന വ്യക്തമാക്കി.
റഷ്യയെ ജി 20യിൽ നിന്ന് പുറത്താക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് അമേരിക്ക പറഞ്ഞതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന വേദിയാണ് ജി20യെന്നും ഇതിൽ ഉൾപ്പെട്ട ഒരു രാജ്യത്തെ പുറത്താക്കാൻ ഒരു അംഗത്തിനും അവകാശമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളിൽ നിന്ന് നിരവധി ഉപരോധങ്ങൾ നേരിട്ട റഷ്യക്ക് ചൈന തുടക്കം മുതലേ നയതന്ത്ര പിന്തുണ നൽകിയിരുന്നു.
Read Also : പുടിനുമായി സംസാരിക്കാൻ തയാർ, യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രം; സെലന്‍സ്‌കി
ചൈനയിലെ ശീതകാല ഒളിമ്പിക്‌സിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ ബെയ്‌ജിങ്ങിൽ സന്ദർശനം നടത്തിയിരുന്നു. ഇരുരാജ്യങ്ങളിലും സാമ്പത്തിക- രാഷ്ട്രീയ ബന്ധം തുടരുമെന്ന് കൂടികാഴ്ചക്ക് ശേഷം നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.
Story Highlights: Russia Important G20 Member, Can’t Be Expelled By Others: China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here