പോക്‌സോ കേസില്‍ തന്നെ കുടുക്കിയത് എംഎല്‍എയും ഭാര്യയും ചേര്‍ന്ന്; ആരോപണം ആവര്‍ത്തിച്ച് അഞ്ജലി റീമാദേവ്

കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ വെളിപ്പെടുത്തലുമായി പ്രതി അഞ്ജലി റീമാദേവ്. തന്നെ കേസില്‍ കുടുക്കിയത് എംഎല്‍എയും ഭാര്യയും ചേര്‍ന്നാണെന്ന് അഞ്ജലി ആവര്‍ത്തിച്ചു. കേസില്‍പ്പെട്ടതോടെ താന്‍ മാനസികമയും സാമ്പത്തികമായും തകര്‍ന്നു. പോക്‌സോ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ തട്ടിപ്പുകാരനാണെന്ന് തെളിഞ്ഞെന്നും മൂന്നാം പ്രതി അഞ്ജലി ട്വന്റിഫോറിനോട് പ്രതികരിച്ചു.
പോക്‌സോ കേസില്‍ പരാതിക്കാരിയുടെ പേര് താന്‍ വെളിപ്പെടുത്തിയിട്ടില്ല. പരാതിക്കാരിയായ കുട്ടിയുടെ അമ്മ തന്നെയാണ് പല കാര്യങ്ങളും പുറത്ത് പറഞ്ഞത്. അവരുടെ കേസിലല്ലേ ശെരിക്കും കേസെടുക്കേണ്ടത്? അഞ്ജലി ചോദിച്ചു.
‘ ഈ കേസില്‍ എംഎല്‍എയുടെയും ഭാര്യയുടെയും പങ്കിനെ കുറിച്ച് ഞാനല്ല പറയേണ്ടത്. പക്ഷേ അവരുടെ പേര് ഇപ്പോള്‍ പറയാന്‍ തയ്യാറല്ല, പരാതിക്കാരിയും ഞാനുമായിട്ട് പല സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. അതിലെ പ്രശ്‌നങ്ങളാണ് ഇതുവരെ എത്തിച്ചത്. തന്റെ പേരില്‍ ഒരു പെറ്റികേസുപോലും ഇല്ല. വാദിയും പ്രതിയുമെല്ലാം കോഴിക്കോടുള്ളവരാണെങ്കില്‍ പിന്നെ കേസ് എങ്ങനെ കൊച്ചിയിലെത്തി. അഞ്ജലി കൂട്ടിച്ചേര്‍ത്തു.
Read Also : നമ്പർ 18 പോക്സോ കേസ്: നടന്നത് ബിസിനസ് മീറ്റെന്ന് അഞ്ജലി; വിശ്വസിക്കാതെ അന്വേഷണ സംഘം
അഞ്ജലി റീമാദേവ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. അഞ്ജലിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസില്‍ മൂന്നാം പ്രതിയായ അഞ്ജലിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നമ്പര്‍ 18 പോക്സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍.
Story Highlights: anjali reemadev allegation against mla and his wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here