യോഗ്യത പ്ലസ് ടു; 31,000 രൂപ വരെ ശമ്പളം; അസിസ്റ്റന്റ് റൂറൽ ഡെവലപ്‌മെന്റ് ഓഫിസറാകാൻ അവസരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്‌മെന്റ് ഡെവലപ്‌മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡെവലപ്‌മെന്റ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2659 ഒഴിവുകളാണ് ഉള്ളത്. എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴിവുണ്ട്. ഏപ്രിൽ 20 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. ( assistant rural development officer job opening )
അപേക്ഷിക്കേണ്ടത് – https://www.dsrvsindia.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
യോഗ്യത- പ്ലസ് ടു, ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്‌സിൽ ഡിപ്ലോമ
പ്രായം – 18-35 വയസ് ( 2022 ഓഗസ്റ്റ് ഒന്ന് )
ശമ്പളം- 11,765 – 31,540 രൂപ
Read Also : നേവിയിൽ സുവർണാവസരം; 2500 ഒഴിവുകൾ
തെരഞ്ഞെടുപ്പ്
ഓഗസ്റ്റിലാണ് പരീക്ഷയും ഗ്രൂപ്പ് ഡിസ്‌കഷനും. ജനറൽ സ്റ്റഡീസ്, ജനറൽ നോളജ്, എലമെന്ററി മാത്, ഇംഗ്ലീഷ്, റൂറൽ ഇന്ത്യ എന്നീ വിഷയങ്ങളിലാകും പരീക്ഷ. 90 മിനിറ്റാണ് പരീക്ഷ. നെഗറ്റീവ് മാർക്കും ഉണ്ടാകും. തിരുവനന്തപുരത്തും, കൊച്ചിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
Story Highlights: assistant rural development officer job opening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here