വെള്ളാപ്പള്ളിയുടേത് വസ്തുതാ വിരുദ്ധ പ്രസ്താവന; തിരുവനന്തപുരം സമരം വെള്ളാപ്പള്ളിയുടെ സമനില തെറ്റിച്ചെന്ന് ഗോകുലം ഗോപാലൻ
എസ് എൻ ഡി പി യോഗത്തെ നയിക്കാൻ തനിക്ക് ശ്രീനാരായണീയരുടെ പിന്തുണയുണ്ടെന്ന വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് ഗോകുലം ഗോപാലൻ. ശ്രീനാരായണീയരുടെ സ്വത്ത് യഥാർത്ഥ അവകാശികൾക്കു വിട്ടു നൽകേണ്ടി വരുമോ എന്ന ഭയമാണ് വെള്ളാപ്പള്ളിക്ക്. എസ്എൻഡിപി യോഗത്തിലെ അഴിമതിക്കെതിരെ തിരുവനന്തപുരത്ത് സംയുക്ത സമരസമിതി നടത്തിയ പ്രതിഷേധത്തിലെ പങ്കാളിത്തം വെളളാപ്പള്ളി നടേശൻ്റെ സമനില തെറ്റിച്ചിരിക്കുകയാണ്.
സ്വന്തം സമുദായാംഗങ്ങളെ പോലും വിശ്വാസമില്ലാത്തയാളാണ് വെള്ളാപ്പള്ളി നടേശൻ.കേരളത്തിലെ95ലധികം എസ്എൻഡിപി യൂണിയനുകളിലെ ഭാരവാഹികൾ തന്നെ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരുമായി സംസാരിക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും മുൻകൈയെടുക്കും.
Read Also : എസ്.എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളി മോഷ്ടിക്കുന്നത് ശതകോടികൾ; ഗോകുലം ഗോപാലൻ
ശ്രീനാരായണീയർക്ക് വിശ്വാസമില്ലാത്ത ശ്രീനാരായണീയരെ വിശ്വാസമില്ലാത്ത നേതൃത്വമാണ് ജനാധിപത്യപരമായി എല്ലാവരും വോട്ട് ചെയ്യുന്നതിനെ ഭയപ്പെടുന്നത്. ഇത്തരം തരംതാണ അവകാശവാദങ്ങൾ കൊണ്ടൊന്നും എസ് എൻ ഡി പിയെ ശുദ്ധീകരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുകയില്ലെന്നും ഗോകുലം ഗോപാലൻ പ്രസ്താവനയിൽ പറഞ്ഞു.
Story Highlights: gokulam gopalan against vellappally nadeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here