Advertisement

പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാരം കളിക്കുന്നു; സര്‍ക്കാരിന് സിപിഐ പിന്തുണ നല്‍കുന്നില്ലെന്ന് വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ

March 26, 2022
Google News 1 minute Read

ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരേയും സിപിഐയ്‌ക്കെതിരേയും വിമര്‍ശനം. സദാചാര പൊലീസ് കളിക്കുകയാണ് മിക്ക ഉദ്യോഗസ്ഥരുമെന്ന് ജില്ലാ സമ്മേളനത്തിന് വിമര്‍ശനമുയര്‍ന്നു. പൊലീസ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ മോശം പെരുമാറ്റമാണ് ഉണ്ടാകുന്നത്. പൊലീസിന്റെ സമീപത്തില്‍ കാലാനുസൃതമായ മാറ്റം അനിവാര്യമെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

സില്‍വര്‍ലൈന്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ നയപരമായ വിഷയങ്ങളില്‍ പ്രതിഷേധമുയരുമ്പോള്‍ സിപിഐക്ക് മൗനമാണുള്ളത്. സര്‍ക്കാരിന് സിപിഐ പിന്തുണ നല്‍കുന്നില്ലെന്നും ഡിവൈഎഫ്‌ഐ വിമര്‍ശനം.

Story Highlights: DYFI criticizes CPI for not supporting government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here