കാത്തിരിപ്പിന് വിരാമം; സീതയേയും ഇന്ദ്രനേയും വരവേൽക്കാനൊരുങ്ങി മലയാളികൾ മലയാളി പ്രേക്ഷകർ

ഏറെ കാത്തിരുന്ന സീതയും ഇന്ദ്രനും വീണ്ടും മിനിസ്‌ക്രീനിലെത്തുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിന്റെ പ്രിയങ്കരിയായ സീത തിരികെയെത്തുന്നത്. ( seethappennu serial flowers tv )
‘സീത’ എന്ന ജനപ്രിയ പരമ്പരയുടെ രണ്ടാംഭാഗമായ ‘സീതപ്പെണ്ണ്’ ആണ് ഫഌവേഴ്‌സ് ടിവിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. സ്വാസികയും ഷാനവാസുമാണ് സീതപ്പെണ്ണിലും നായികാനായകന്മാരായി എത്തുന്നത്. ഇരുവരും ചേർന്നുള്ള പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർച്ച് 28 മുതൽ തിങ്കൾ മുതൽ ശനിവരെ രാത്രി 7.30നാണ് പരമ്പര സംപ്രേഷണം ചെയ്യുക.
സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളിൽ എത്തിയ സീത എന്ന പരമ്പരയെ നെഞ്ചേറ്റിയത് ജനലക്ഷങ്ങളാണ്. കുടുംബബന്ധങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷക പ്രീതിനേടിയ പരമ്പരയാണ് സീത. സീരിയൽ താരം സ്വാസ്വികയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തതും ഈ പരമ്പരയായിരുന്നു. സീതയ്ക്ക് പിന്നാലെ തിരക്കേറിയ താരമായി മാറി സ്വാസിക വെള്ളിത്തിരയിലും.
Story Highlights: seethappennu serial flowers tv
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here