ആണവ വൈദ്യുതി രംഗത്ത് പുതിയ പദ്ധതികൾ; ഇന്ത്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് റിയാക്ടറുകളുടെ നിര്‍മാണം തുടങ്ങും

ആണവ വൈദ്യുത ഉല്‍പാദന രംഗത്ത് പുതിയ പദ്ധതികളുമായി ഇന്ത്യ. അടുത്ത മൂന്ന് വര്‍ഷത്തിനിടെ പത്ത് ഫ്‌ലീറ്റ് മോഡ് ആണവ റിയാക്ടറുകള്‍ നിര്‍മിക്കാനാണ് തീരുമാനം. കര്‍ണാടകയിലെ കൈഗയില്‍ അടുത്ത വര്‍ഷം ആദ്യത്തെ റിയാക്ടര്‍ നിര്‍മാണത്തിന് തുടക്കമാകും. കൈഗ യൂണിറ്റ് 5, 6 എന്നിവയുടെ നിര്‍മാണം 2023ല്‍ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഗോരഖ്പൂര്‍, ഹരിയാന, അനു വിദ്യുത് പ്രയോഞ്ജന്‍ യൂണിറ്റുകള്‍ 3, 4 എന്നിവയുടെ എഫ്പിസി 2024ല്‍ നടക്കുമെന്നും പ്രതീക്ഷിക്കുന്നു.
1.05 ലക്ഷം കോടിയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ ചെലവ് ലാഭിക്കുന്നതിനും സമയം കുറയ്ക്കുന്നതിനുമായിട്ടാണ് പത്ത് റിയാക്ടറുകള്‍ക്ക് ഒരുമിച്ച് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ഗൊരഖ്പൂര്‍ മൂന്ന്, നാല് യൂണിറ്റുകള്‍ക്കും കൈഗ അഞ്ച്, ആറ് യൂണിറ്റുകള്‍ക്കുമുള്ള ടര്‍ബൈന്‍ ദ്വീപിനുള്ള എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണ പാക്കേജ് അനുവദിച്ചതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആറ്റോമിക് എനര്‍ജി (ഡിഎഇ) അറിയിച്ചു.
Read Also : രാജ്യത്തെ ഓക്സിജൻ ലഭ്യതയും വിതരണവും വിലയിരുത്തി പ്രധാനമന്ത്രി
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫ്‌ലീറ്റ് മോഡില്‍ ഒരു ആണവ നിലയം നിര്‍മ്മിക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ 6780 മെഗാവാട്ട് ശേഷിയുള്ള 22 ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Story Highlights: India To Build Fleet Of 10 Nuclear Plants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here