സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് കിരീടം

സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം.സിന്ധുവിന്റെ വിജയം നേരിട്ടുള്ള ഗെയിമുകള്‍ക്ക്. ഫൈനലിൽ തായ്‌ലൻഡ് താരം ബുസാനനെയാണ് തോൽപ്പിച്ചത് (21-16 21- 8).(swiss open pv sindhu wons)
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
അതേസമയം പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്.പ്രണോയും വനിതകളിൽ പി.വി.സിന്ധുവുമാണ് ഫൈനലിൽ കടന്നത്. സെമിയിൽ ഇന്തൊനീഷ്യയുടെ ലോക 5–ാം നമ്പർ താരം ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് 26–ാം റാങ്കുകാരൻ പ്രണോയ് തോൽപിച്ചത്. സ്കോർ: 21–19,19–21,21–18. മത്സരം ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്നു.
2017ൽ യുഎസ് ഓപ്പൺ ജയിച്ചതിനു ശേഷം പ്രണോയിയുടെ ആദ്യ ഫൈനലാണിത്. ഫൈനലിൽ ഇന്ത്യൻ സഹതാരം കെ.ശ്രീകാന്തോ ഇന്തൊനീഷ്യൻ താരം ജൊനാതൻ ക്രിസ്റ്റിയോ ആകും പ്രണോയിയുടെ എതിരാളി. വനിതാ സെമിഫൈനലിൽ തായ്‌ലൻഡിന്റെ സുപാനിക കാറ്റതോങ്ങിനെയാണ് സിന്ധു തോൽപിച്ചത് (21–18,15–21,21–19).
Story Highlights: swiss open pv sindhu wons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here