Advertisement

ദേഷ്യം വരുമ്പോള്‍ വായ തുറക്കും, സന്തോഷം വരുമ്പോള്‍ വായ അടയ്ക്കും: പ്രേതബാധയുള്ള അപൂര്‍വ പാവ തനിക്കുണ്ടെന്ന് യുവാവ്

March 27, 2022
Google News 3 minutes Read
a Doll That Talks

പ്രേതബാധയുള്ള അപൂര്‍വയിനം വെന്‍ട്രിലോക്വിസ്റ്റ് പാവ തനിക്കുണ്ടെന്ന അവകാശവാദവുമായി സ്‌കോട്ട്ലാന്‍ഡ് സ്വദേശി. ഫൈഫില്‍ നിന്നുള്ള ഗ്രിഗര്‍ സ്റ്റുവര്‍ട്ട് ആണ് വിചിത്ര വാദവുമായി എത്തിയിരിക്കുന്നത്. നാല് വര്‍ഷം മുന്‍പ് യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നുമാണ് സ്റ്റുവര്‍ട്ടിന് പാവയെ ലഭിക്കുന്നത്. ബന്ധുവിന്റെ കുടുംബത്തില്‍ നിന്നുമാണിത്. ( This Scotland Man Says He Owns a Doll That Talks )

പാവയ്ക്ക് അങ്കിള്‍ ഹെര്‍ബ് എന്ന് പേരിട്ട സ്റ്റുവര്‍ട്ട് അതിന്റെ വായ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് കണ്ടതായി പറയുന്നു. പാവ സന്തോഷമില്ലാത്തപ്പോള്‍ വായ തുറക്കുമെന്നും വായ അടയ്ക്കുമ്പോള്‍ സന്തോഷവാനാണെന്നും സ്റ്റുവര്‍ട്ട് പറഞ്ഞു. പാവയെ ഒരു ദിവസം അലക്ഷ്യമായി ഒരിടത്ത് താന്‍ ഇട്ടിരുന്നുവെന്നും അന്നാണ് അതിന്റെ വായ ആദ്യമായി തുറന്നതെന്നും സ്റ്റുവര്‍ട്ട് പറയുന്നു.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

സുരക്ഷിതമായ ഇടത്തേയ്ക്ക് മാറ്റിയപ്പോള്‍ പാവയുടെ വായ തനിയെ അടഞ്ഞു. പാവയിലുള്ള അദൃശ്യ ശക്തിയുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും സ്റ്റുവര്‍ട്ട് പറയുന്നു. അദൃശ്യ ശക്തികളുമായി സംസാരിക്കാന്‍ സഹായിക്കുന്ന സ്പിരിറ്റ് ബോക്സിലൂടെയാണ് പാവയുമായി സ്റ്റുവര്‍ട്ട് ആശയവിനിമയം നടത്തിയത്. അങ്കിള്‍ ഹെര്‍ബ് എന്ന് പേരിടാന്‍ കാരണവും തന്റെ അമ്മാവന്റെ ആത്മാവാണ് പാവയിലുള്ളതെന്ന് വിശ്വസിക്കുന്നതിനാലാണെന്നാണ് സ്റ്റുവര്‍ട്ട് പറയുന്നത്.

അതേസമയം സ്റ്റുവര്‍ട്ട് പറയുന്നതൊന്നും ആരും മുഖവിലയ്ക്കെടുത്തിട്ടില്ല. ആളുകളില്‍ ഭീതി നിറയ്ക്കാന്‍ വേണ്ടി കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ഒരു വിഭാഗം ആളുകളുടെ വാദം.

Story Highlights: This Scotland Man Says He Owns a Doll That Talks, Expresses Anger

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here