Advertisement

ഇന്‍സ്റ്റഗ്രാമില്‍ വന്‍ ഹിറ്റ്; ആട്ടിന്‍ പാല്‍ ചര്‍മ്മത്തിന് ശരിക്കും നല്ലതോ?

March 28, 2022
Google News 2 minutes Read

ഓരോ സമയത്തും ചര്‍മ്മ പരിപാലനത്തിനായുള്ള ഓരോ പ്രകൃതിദത്ത വസ്തുക്കളും ഹിറ്റാകാറുണ്ട്. ഒരു സമയത്ത് കറ്റാര്‍വാഴയാണ് ശ്രദ്ധ നേടിയിരുന്നതെങ്കില്‍ ചില സമയത്ത് ഫ്‌ലാക്‌സ് സീഡാണ് ഹിറ്റായിരുന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ ബ്യൂട്ടി ഇന്‍ഫ്‌ലുവന്‍സര്‍മാക്ക് ആടിന്‍ പാലിന്റെ ഗുണങ്ങളെക്കുറിച്ച് നൂറ് നാവാണ്. ആട്ടിന്‍ പാലിന്റെ സവിശേഷതകള്‍ എന്തെല്ലാമാണെന്നും അത് ചര്‍മ്മത്തെ എങ്ങനെ പരിപാലിക്കുമെന്നും പരിശോധിക്കാം.(beauty benefits of goat milk)

ആട്ടിന്‍ പാല്‍ ചര്‍മ്മ സംരക്ഷണത്തിനായി ക്ലിയോപാട്ര ഉപയോഗിച്ചിരുന്നതായി വിശ്വസിക്കുന്നവരുണ്ട്. എങ്കിലും ഇത് സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകളൊന്നും ലഭ്യമല്ല. ആട്ടിന്‍ പാലിലെ ആല്‍ഫാ ഹൈഡ്രോക്‌സി ആസിഡ് ലാക്ടിക് ആസിഡാണ് ചര്‍മ്മത്തിന് ഗുണം ചെയ്യുന്നത്. മാത്രമല്ല ആട്ടിന്‍ പാല്‍ വിറ്റാമിന്‍ എയുടേയും സിയുടേയും കലവറയാണ്. ആട്ടിന്‍ പാലിലുള്ള ഹെല്‍ത്തി ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തിന് മൃദുത്വം നല്‍കാനും സഹായിക്കുന്നു. ഫേസ്പാക്കുകളിലും മറ്റും ധൈര്യമായി ആട്ടിന്‍ പാല്‍ ഉള്‍പ്പെടുത്താം.

Read Also : ഇങ്ങനെയും ട്രെന്‍ഡുകളുണ്ടായിരുന്നോ? കേട്ടാല്‍ വിശ്വസിക്കാത്ത പഴയ കാല അഞ്ച് ട്രെന്‍ഡി ലുക്കുകള്‍

ആട്ടിന്‍ പാലിന്റെ നാല് ഗുണങ്ങള്‍ പരിശോധിക്കാം

ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കുന്നു

ആട്ടിന്‍പാലില്‍ അടങ്ങിയിരിക്കുന്ന കാപ്രിലിപ് ആസിഡ് ചര്‍മ്മത്തില്‍ നിന്ന് എളുപ്പത്തില്‍ അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ ഈര്‍പ്പം നഷ്ടമാകാതെ ചര്‍മ്മം വരണ്ടുപോകാതെ ആട്ടിന്‍ പാല്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കാന്‍ സാധിക്കും

ചര്‍മ്മത്തെ മോയ്ച്യുറൈസ് ചെയ്യുന്നു

വരണ്ട ചര്‍മ്മമുള്ളവരുടെ ചര്‍മ്മം തണുപ്പുകാലത്ത് കൂടുതല്‍ വരണ്ടു പോകാറും ചിലപ്പോള്‍ പൊട്ടാറുമൊക്കെയുണ്ട്. ആട്ടിന്‍ പാലിലുള്ള ഫാറ്റി ആസിഡുകള്‍ മൂലം ചര്‍മ്മം വരളുന്നതുകൊണ്ടുള്ള ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും.

ചര്‍മ്മം വേഗം പ്രായമാകുന്നത് തടയുന്നു

മുന്‍പ് സൂചിപ്പിച്ചത് പോലെ ആട്ടിന്‍ പാല്‍ വിറ്റാമിന്‍ എയുടേയും സിയുടേയും കലവറയാണ്. അതിനാല്‍ത്തന്നെ ആട്ടിന്‍ പാല്‍ നല്ലൊരു ഹൈഡ്രേട്ടറാണ്. ഇവ ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വരാതിരിക്കാന്‍ സഹായിക്കുന്നു. കൂടാതെ ആട്ടിന്‍ പാലിലുള്ള സെലേനിയം വെയില്‍ കൊണ്ട് ചര്‍മ്മത്തിനുണ്ടാകുന്ന കരുവാളിപ്പ് തടയുന്നു.

മുഖക്കുരു തടയുന്നു

ലാക്ടിക് ആഡിസിന്റെ ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ മൂലം ആട്ടിന്‍പാലിന് മുഖക്കുരു തടയാന്‍ സാധിക്കും. തുറന്നിരിക്കുന്ന സുഷിരങ്ങള്‍ അടയാനും അലര്‍ജിയില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാനും ആട്ടിന്‍ പാല്‍ ഉപകരിക്കുന്നു. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് മാത്രമല്ല എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ക്കും ധൈര്യമായി ആട്ടിന്‍ പാല്‍ ഉപയോഗിക്കാം.

Story Highlights: beauty benefits of goat milk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here