‘ഭീഷ്മപര്‍വ്വം’ ഒടിടിയിലേക്ക്; പുതിയ ട്രെയിലര്‍ പുറത്ത്

അമല്‍നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 1ന് ചിത്രം ഹോട്ട്‌സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തും. ഇപ്പോള്‍ പുറത്തിറങ്ങിയ ഭീഷ്മയുടെ ട്രെയിലര്‍ മികച്ച പ്രതികരണമാണ് നേടുന്നത്. മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിങ് വിഡിയോ പുറത്തുവിട്ടപ്പോള്‍ തന്നെ നിറകയ്യടിയോടെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
വലിയ പ്രീ റിലീസ് ഹൈപ്പുമായെത്തിയ ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 3ന് ആയിരുന്നു. ആദ്യദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് റിലീസിന്റെ ഒരാഴ്ചയ്ക്കുള്ളില്‍ 50 കോടി നേടിയിരുന്നു.
തങ്ങളെയാകെ നിയന്ത്രിക്കുന്ന ഒരു ഗ്യാങ്സ്റ്റര്‍ക്കെതിരെ പടയൊരുക്കം നടത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. മികച്ച വിഷ്വലുകളും തകര്‍പ്പന്‍ സ്റ്റണ്ട് സീനുകളും അതിലും മികച്ച ഡയലോഗുകളും കൊണ്ട് ശ്രദ്ധേയമാണ് ഭീഷ്മ പര്‍വം.
ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരന്നത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
Story Highlights: bheeshma parvam ott release