സില്‍വര്‍ ലൈനോട് യോജിപ്പില്ല; വീടുകയറിയുള്ള പ്രചാരണത്തിനിടെ സിപിഐഎം പ്രാദേശിക നേതാവ്

സില്‍വര്‍ ലൈനോട് യോജിപ്പില്ലെന്ന് തുറന്നുപറഞ്ഞ് സിപിഐഎം പ്രാദേശിക നേതാവ്. ആലപ്പുഴ വെണ്‍മണി പഞ്ചായത്തില്‍ സില്‍വര്‍ ലൈന്‍ അനുകൂല പ്രചാരണത്തിന് വീടുകയറുന്നതിനിടെയാണ് സിപിഐഎം വെണ്‍മണി കിഴക്ക് ലോക്കല്‍ കമ്മിറ്റിയംഗം കെ എസ് ഗോപിനാഥ് നിലപാട് പരസ്യമാക്കിയത്. വീടുകയറിയുള്ള പ്രചാരണങ്ങള്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്.
സില്‍വര്‍ ലൈന്‍ പദ്ധതി വരുന്നതോടെ ആരുടെയും വീടോ സ്ഥലമോ നഷ്ടപ്പെടുന്നതില്‍ തനിക്ക് എതിര്‍പ്പാണെന്ന് കെ എസ് ഗോപിനാഥ് വ്യക്തമാക്കി. പ്രാദേശിക നേതാക്കള്‍ക്കൊപ്പം വീടുകയറിയുള്ള പ്രചാരണത്തിനിടെ വീട്ടുകാരോട് തന്നെയാണ് ഗോപിനാഥ് സില്‍വര്‍ ലൈനിനോട് വ്യക്തിപരമായി എതിര്‍പ്പാണെന്ന് വ്യക്തമാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
Read Also : സില്‍വര്‍ ലൈനില്‍ പച്ചക്കൊടി; സര്‍വേ തുടരാമെന്ന് സുപ്രിംകോടതി
അതിനിടെ സര്‍ക്കാരിന് ആശ്വാസമായി സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി സുപ്രിംകോടതി തള്ളി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്താണ് സുപ്രിംകോടതിയില്‍ ഹര്‍ജിയെത്തിയത്. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
Story Highlights: cpim local leader against silver line
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here