Advertisement

സൗജന്യമായി ഐപിഎൽ കാണാൻ ചില എളുപ്പവഴികൾ

March 28, 2022
Google News 3 minutes Read

2022ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് അരങ്ങേറ്റക്കാരായ രണ്ട് ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുക. ഐപിഎൽ മത്സരങ്ങൾ കാണാൻ ഒന്നുകിൽ ടെലിവിഷനിൽ സ്റ്റാർ സ്പോർട്സ് ചാനൽ വേണം. അല്ലെങ്കിൽ ഡിസ്നി പ്ലസ് ഹോട്സ്റ്റാർ പണം മുടക്കി സബ്സ്ക്രൈബ് ചെയ്യണം. 499, 899, 1499 രൂപ വീതമാണ് ഐപിഎൽ കാണാനുള്ള വിവിധ പ്ലാനുകൾക്കായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മുടക്കേണ്ടത്. എന്നാൽ, ഈ പണം മുടക്കാതെ തന്നെ ഐപിഎൽ കാണാൻ കഴിയും. വിവിധ മൊബൈൽ നെറ്റ്‌വർക്കുകൾ വിവിധ റീചാർജ് ഓപ്ഷനുകളിൽ ഹോട്ട്സ്റ്റാർ സൗജന്യമായി നൽകുന്നുണ്ട്. (ipl watch free mobile)

Read Also : ഐപിഎൽ: ലക്നൗ ബാറ്റ് ചെയ്യും

റിലയൻസ് ജിയോയിൽ 499 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കും. പ്രതിദിനം 2 ജിബി ഡേറ്റ, പരിധിയില്ലാത്ത കോളുകൾ, 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്. 28 ദിവസമാണ് കാലാവധി. 601 രൂപയ്ക്ക് 3 ജിബി ഡേറ്റയും 499 രൂപയുടെ മറ്റ് ആനുകൂല്യങ്ങളും 28 ദിവസത്തേക്ക് ലഭിക്കും. 799 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡേറ്റ 56 ദിവസത്തേക്ക് ലഭിക്കും. 1066 രൂപയ്ക്കും 3119 രൂപയ്ക്കും റീചാർജ് ചെയ്താൽ ദിവസേന 2 ജിബി ഡേറ്റ ലഭിക്കും. യഥാക്രമം 84, 365 ദിവസങ്ങളാണ് കാലാവധി. യഥാക്രമം 5 ജിബി, 10 ജിബി അധിക ഡേറ്റയും ഈ പ്ലാനുകളിലുണ്ട്. 2999 രൂപ മുടക്കിയാൽ പ്രതിദിനം 2.5 ജിബി ഡേറ്റ 365 ദിവസത്തേക്ക് ലഭിക്കും. ഇതൊക്കെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനുകളാണ്. പ്രീമിയം സ്ബ്സ്ക്രിപ്ഷൻ ലഭിക്കണമെങ്കിൽ രണ്ട് പ്ലാനുകളുണ്ട്. 1499 രൂപയ്ക്ക് പ്രതിദിനം 2 ജിബി വച്ച് 84 ദിവസവും 4199 രൂപയ്ക്ക് പ്രതിദിനം 3 ജിബി വച്ച് 365 ദിവസത്തേക്കും ലഭിക്കും.

വോഡഫോൺ-ഐഡിയയിൽ ആകെ മൂന്ന് പ്ലാനുകളുണ്ട്. 601 രൂപയുടെ പ്ലാനിൽ പ്രതിദിനം 3 ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസത്തേക്ക് ലഭിക്കും. 901 രൂപ മുടക്കിയാൽ ഇതേ ആനുകൂല്യങ്ങൾക്ക് 70 ദിവസത്തെ കാലാവധിയുണ്ട്. 3099 രൂപയ്ക്ക് 365 ദിവസത്തെ വാലിഡിറ്റിയുണ്ട്. പ്രതിദിനം 1.5 ജിബിയാണ് ലഭിക്കുന്ന ഡേറ്റ.

ഭാരതി എയർടെലിൽ ആകെ 6 പ്ലാനുകൾ.

499 രൂപ- പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ് – 28 ദിവസ വാലിഡിറ്റി

599 രൂപ- പ്രതിദിനം 3 ജിബി ഡാറ്റ- 28 ദിവസ വാലിഡിറ്റി

838 രൂപ- പ്രതിദിനം 3 ജിബി ഡാറ്റ- 56 ദിവസ വാലിഡിറ്റി

839 രൂപ- പ്രതിദിനം 2 ജിബി ഡാറ്റ- 84 ദിവസ വാലിഡിറ്റി

2,999 രൂപ- പ്രതിദിനം 2 ജിബി ഡാറ്റ- 365 ദിവസ വാലിഡിറ്റി

എല്ലാ പ്ലാനിലും പരിധിയില്ലാത്ത കോളുകളും 100 എസ്എംഎസുകളും ലഭിക്കും.

Story Highlights: ipl watch free mobile networks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here