വൈറലായൊരു കരച്ചിൽ; ഒടുവിൽ കുഞ്ഞുആരാധകനെ കാണാൻ പെപ്പെയെത്തി…

ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായ പെപ്പയെ കാണാൻ വാശിപിടിച്ച് കരഞ്ഞ ഒരു കുഞ്ഞു ആരാധകനെ ഓർമയില്ലേ. പേര് ഇമ്രാൻ ഷിഹാബ്. തന്നെ കാണാൻ കരയുന്ന കുഞ്ഞിന്റെ വീഡിയോ പെപ്പെ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആലപ്പുഴയില്‍ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ച് കുഞ്ഞിനെ കണ്ടിരുന്നെന്നും മടങ്ങുന്നതിന് മുമ്പ് അവനെ നേരില്‍ പോയി കാണുമെന്നുമാണ് പെപ്പെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് താരം. ആന്റണി വർഗീസ് പെപ്പെ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. എന്നാൽ സ്നേഹത്തോടെ എല്ലാവരും പെപ്പെയെന്നാണ് വിളിക്കുന്നത്.
‘ഇന്നലെ ഷൂട്ട് കഴിഞ്ഞു പോകാൻ നിൽക്കുമ്പോൾ കുറച്ചു മാറി ഇവനെ ഞാൻ കണ്ടതാണ് പക്ഷെ അടുത്തേക്ക് എത്താൻ പറ്റാത്ത കാരണമാണ് മാറി നിന്നതെന്ന് അറിഞ്ഞില്ല. എന്തായാലും ആലപ്പുഴയിൽ നിന്ന് പോകുന്നതിന് മുൻപ് കണ്ടിട്ടേ ഞാൻ പോകൂ’ വിഡിയോ പങ്കുവെച്ചു കൊണ്ട് ആന്റണി കുറിച്ചു. കുഞ്ഞിനെ സമാധാനിപ്പിക്കുന്ന മാതാപിതാക്കളെയും ദൃശ്യങ്ങളിൽ കാണാം. നിരവധിപ്പേരാണ് ഈ വിഡിയോ കണ്ട് കമന്റുകളുമായി എത്തിയത്.
കൈ നിറയെ ചോക്ലേറ്റ് ഒക്കെയായി ആന്റണിയെ കാണാന്‍ ലൈല ലൊക്കേഷനില്‍ എത്തിയ ഇമ്രാന്‍ ഷിഹാബിനെ ചേര്‍ത്തിപിടിച്ചു നില്‍ക്കുന്ന ആന്റണിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. ഇമ്രാനൊപ്പമുള്ള ചിത്രം ആന്റണിയും പങ്കുവെച്ചിട്ടുണ്ട്. ‘ഇന്നലെ കരഞ്ഞ ഇമ്രാന്‍ ഷിഹാബ് ധാ ഇന്ന് ഫുള്‍ ഹാപ്പിയായി ‘ലൈല ‘യുടെ സെറ്റില്‍ എത്തിയിട്ടുണ്ട്..നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്… കൊണ്ടുവന്നില്ലേല്‍ അവന്‍ മിക്കവാറും വീട്ടില്‍ അജഗജാന്തരത്തിലെ ലാലിയാകും’, എന്നാണ് പെപ്പേ കുറിച്ചത്.
Story Highlights: antony varghese met with his little fan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here