Advertisement

ഹോളി ദിനത്തിൽ നായയെ കെട്ടിയിട്ട് നിറം വിതറി; അവൾ ഇനി സുരക്ഷിത സ്ഥലത്തേക്ക്…

March 29, 2022
Google News 1 minute Read

വളരെ ആഘോഷപൂർവമാണ് നമ്മൾ ഹോളി ആഘോഷിക്കുന്നത്. നിറങ്ങളും ഉത്സവങ്ങളും മധുരപലഹാരങ്ങളും എല്ലാമായി. ഈ കഴിഞ്ഞ ഹോളി ആഘോഷത്തിനിടയിൽ നോവായി മാറിയ നായയുടെ വീഡിയോ ഓർക്കുന്നില്ലേ… ഒരു മതിലിനോട് ചേർത്ത് കെട്ടിയിട്ടിരിക്കുന്ന നായ. ചുറ്റും പൊടിപൊടിക്കുന്ന ഹോളി ആഘോഷം. ഇതിനിടയിൽ ഒരാൾ നായയുടെ ദേഹത്തേക്ക് പച്ചനിറത്തിലുള്ള പൊടി വലിച്ചെറിയുന്നു. എന്നാൽ ഒന്നും ചെയ്യാനാകാതെ നിസ്സഹായതയോടെ നോക്കിനിൽക്കുകയായിരുന്നു നായ. ഈ കഴിഞ്ഞ ഹോളിദിനത്തിലാണ് ഈ ദൃശ്യം പുറത്തുവന്നത്. നിരവധി ആളുകൾ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. കാഴ്ചക്കാരുടെ കണ്ണ് നനയ്ക്കുന്ന വീഡിയോ നിരവധി വിമർശനങ്ങളും നേരിട്ടു.

Read Also : അടിയിൽ തളർന്നില്ല; ക്രിസ് റോക്കിന്റെ കോമഡി ടൂറിന് വൻ ഡിമാൻഡ്…

ഹോളി ദിനത്തിൽ മൃഗങ്ങളോട് കാണിക്കുന്ന ഇത്തരം ക്രൂരതകൾക്കെതിരെ ഇതിനുമുമ്പും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഉപദ്രവിക്കപ്പെട്ട ആ നായയെ രക്ഷപ്പെടുത്തിയെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമാണ് എന്നതാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടിയും മോഡലും ​ഗായികയുമൊക്കെയായി ഷിബാനി ​ദണ്ഡേക്കറാണ് ഇതു സംബന്ധിച്ച പോസ്റ്റ് പുറത്തുവിട്ടത്. റോക്സി എന്ന നായയെ രക്ഷപെടുത്തി എന്നാണ് ഷിബാനി കുറിച്ചത്.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഈ വിവരം പങ്കുവെച്ചത്. റോക്സിയെ രക്ഷപ്പെടുത്താൻ സാധിച്ചുവെന്നും ഇപ്പോൾ മനോഹരമായൊരു വീട്ടിലേക്കുള്ള യാത്രയിലാണ് അവൾ എന്നും ഷിബാനി കുറിച്ചു. നിരവധി പേരാണ് ഷിബാനിയുടെ ഈ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. അന്ന് റോക്സിയ്ക്കെതിരെ നടന്ന അക്രമത്തിന് അപലപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. നിരവധി പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതോടെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ച് ഉടമ വീഡിയോ പങ്കുവെച്ചിരുന്നു. എങ്കിലും നായയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ് അധികൃതർ.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here