അരവിന്ദ് കെജ്രിവാളിന്റെ വീടിന് നേരെ ആക്രമണം; പിന്നില്‍ ബിജെപി ഗുണ്ടകളെന്ന് മനീഷ് സിസോദിയ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് നേരെ ആക്രമണം. സിസിടിവി ക്യാമറകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപി ഗുണ്ടകളാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.
കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്‌ക്കെതിരെയുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് കെജ്രിവാളിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഡല്‍ഹി പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം നടത്തിയതെന്നും മനീഷ് സിസോദിയ ആരോപിച്ചു.
ഇന്നലെ നിയമസഭയില്‍ വച്ചാണ് കശ്മീര്‍ ഫയല്‍സ് സിനിമയ്‌ക്കെതിരായ കെജ്രിവാള്‍ സംസാരിച്ചത്. കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് വേണ്ടത് സിനിമയല്ല, പുനരവധിവാസമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയം ബിജെപിയെ ഞെട്ടിച്ചുകളഞ്ഞു. തെരഞ്ഞെടുപ്പില്‍ കെജ്രിവാളിനെ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും സിസോദിയ ആരോപിച്ചു.
Story Highlights: arvind kejriwal home attacked by bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here