ഗുരുവായൂരില്‍ ഭണ്ഡാര വരവ് 4.06 കോടി; ലഭിച്ചത് 2.532 കിലോഗ്രാം സ്വര്‍ണ്ണം
March 31, 2022
2 minutes Read

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാര്‍ച്ചില്‍ ഭണ്ഡാരവരവായി ലഭിച്ചത് 4,06,69,969 രൂപ. ഇന്നു വൈകുന്നേരം ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്. 2.532 കിലോഗ്രാം സ്വര്‍ണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 8 കിലോ 670 ഗ്രാമാണ്. നിരോധിച്ച ആയിരം രൂപയുടെ 15 കറന്‍സിയും 500 ന്റെ 82 കറന്‍സിയും ലഭിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ചുമതല. ( 4.06 crore in Guruvayur )
ഫെബ്രുവരിയില്‍ ഭണ്ഡാരവരവായി 1,84,88,856 രൂപയായിരുന്നു ലഭിച്ചത്. ഒരു കിലോ 054 ഗ്രാം സ്വര്‍ണവും കൂടാതെ 6 കിലോ 190 ഗ്രാം വെള്ളിയും ലഭിച്ചിരുന്നു. നിരോധിച്ച ആയിരം രൂപയുടെ എട്ട് കറന്‍സിയും 500 ന്റെ 15 കറന്‍സിയും ഫെബ്രുവരിയില്‍ ലഭിച്ചു. ജനുവരിയിലെ ഭണ്ഡാര വരവ് 4.32 കോടിയായിരുന്നു.
Story Highlights: 4.06 crore in Guruvayur; Received 2.532 kg of gold
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement