Advertisement

വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റുക ലക്ഷ്യം; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ച ഇന്ന്

April 1, 2022
Google News 1 minute Read

വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റാനും, സമ്മർദ്ദ രഹിതമായ പരീക്ഷാ സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഇന്ന്. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ രാവിലെ പതിനൊന്നിനാണ് പരീക്ഷ പേ ചർച്ചയുടെ അഞ്ചാം എഡിഷൻ സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവാദം നടത്തും. സമ്മർദ്ദമകറ്റി പരീക്ഷ എന്ന ഉൽസവത്തെ ആഘോഷിക്കുക എന്ന ആശയം മുൻനിർത്തിയാണ് സംവാദം. വിദ്യാർത്ഥികളുടെ അടക്കം ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകും. രാജ്യത്തിനകത്തും വിദേശത്ത് നിന്നുമായി വിദ്യാത്ഥികൾ അടക്കം പതിനഞ്ച് ലക്ഷത്തോളം പേരാണ് പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കാൻ രജിസ്‌റ്റർ ചെയ്തത്.

Story Highlights: narendra modi pariksha pe charcha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here