Advertisement

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രചരണ സാമഗ്രികള്‍ക്ക് സുരക്ഷ ഒരുക്കണം; നിര്‍ദേശങ്ങളുമായി പൊലീസ് സര്‍ക്കുലര്‍

April 1, 2022
Google News 2 minutes Read

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രചരണ സാമഗ്രികള്‍ക്ക് സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍. കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍.നായരാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. രാത്രി പ്രത്യേക പട്രോളിങ്ങ് നടത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. പാതയോരത്തെ സ്തൂപങ്ങളും കൊടിതോരണങ്ങളും നശിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കുലര്‍.

രണ്ടു മണിക്കൂര്‍ ഇടവേളയില്‍ പെട്രോളിങ് വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്. ഈ മാസം ആറ് മുതല്‍ 10 വരെ കണ്ണൂരില്‍ വച്ചാണ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അലങ്കരിച്ചിരിക്കുന്ന സ്തൂപങ്ങളും കൊടി തോരണങ്ങളും രാത്രിയില്‍ നശിപ്പിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് ഇവ തടയുന്നതിനായി പ്രത്യേകം പെട്രോളിങ് ഏര്‍പ്പെടുത്തുന്നത്. രാത്രി 11 മുതല്‍ രാവിലെ 6 വരെ വാഹന പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് രാവിലെ 10 മണിക്ക് മുന്‍പായി ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

Story Highlights: The CPI (M) Party Congress should provide security for campaign materials; Police circular with instructions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here