അവകാശപ്പോരാട്ടം വിജയിച്ചു ; ആമസോണില്‍ ഇനി തൊഴിലാളി യൂണിയന്‍

ഓൺലൈൻ കച്ചവട മേഖലയിലെ വമ്പൻമാരായ ആമസോൺ കമ്പനിയിൽ തൊഴിലാളി യൂണിയൻ വരുന്നു. അമേരിക്കയിലെ സ്റ്റാലന്‍ ഐലന്‍ഡിലെ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് തൊഴിലാളി യൂണിയന്‍ രൂപവത്കരണത്തിന് അംഗീകാരമായി ഭൂരിപക്ഷം പേരും വോട്ട് ചെയ്തത്.(Amazon workers win battle to form first US union)
അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാവായ ആമസോണില്‍ സംഘടിത തൊഴിലാളികള്‍ നേടിയ വിജയം ചരിത്രപരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആമസോണ്‍ ലേബര്‍ യൂണിയന്റെ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ സ്മോള്‍സ് ഉള്‍പ്പടെയുള്ളവര്‍ യൂണിയന്റെ ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച് തൊഴിലാളികളെ അഭിവാദ്യം ചെയ്തു.
Read Also : ജയിലിൽ കഴിയുന്നത് 53 പേർ; ലങ്കൻ പേടിയിൽ മത്സ്യതൊഴിലാളികൾ…
ആമസോണിന്റെ ജീവനക്കാര്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്ന ആദ്യത്തെ സംഭവമാണ് സ്റ്റാലന്‍ ഐലന്‍ഡിലേത്.ജെ.എഫ്.കെ.8 എന്ന പേരിലറിയപ്പെടുന്ന വെയര്‍ഹൗസിലെ (ഫുള്‍ഫില്‍മെന്റ് സെന്ററിലെ) ജീവനക്കാരില്‍ ഭൂരിപക്ഷം പേരും തൊഴിലാളി യൂണിയന്‍ രൂപവത്കരിക്കുന്നതിനെ അനുകൂലിച്ചു. റോയിട്ടേഴ്‌സ് പുറത്തുവിട്ട കണക്കനുസരിച്ച് 2131 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ യൂണിയന്‍ രൂപീകരണത്തിന് അനുകൂലമായി 2654 വോട്ടുകള്‍ ലഭിച്ചു.
Story Highlights: Amazon workers win battle to form first US union
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here