Advertisement

‘നിരക്ക് വർധനയിൽ ഉത്തരവ് ഉടൻ ഇറക്കണം’; ഗതാഗത മന്ത്രിയെ കണ്ട് ബസ് ഉടമകൾ

April 2, 2022
Google News 1 minute Read
bus owners meets transport minister

നിരക്ക് വർധനയിൽ ഉത്തരവ് ഉടൻ ഇറക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിയെ കണ്ട് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാർജ് വർധിപ്പിക്കുന്നത് മാർച്ച് 30നാണ്. മിനിമം ചാർജ് 8 രൂപയിൽ നന്ന് 10 രൂപയാക്കിയാണ് വർധിപ്പിച്ചത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ല. മിനിമം ചാർജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എൽഡിഎഫ് യോഗത്തിന്റെ തീരുമാനം.

Read Also : ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം; മിനിമം ചാര്‍ജ് 10 രൂപ

മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വർധിപ്പിക്കണം, വിദ്യാർത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകൾ സമരം നടത്തിയത്. നിരക്ക് വർധന ഉടൻ നടപ്പാക്കുമെന്ന സർക്കാർ ഉറപ്പിൽ സ്വകാര്യ ബസ് ഉടമകൾ സമരം പിൻവലിക്കുകയായിരുന്നു. എന്നാൽ നിരക്ക് വർധിപ്പിച്ച ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നാണ് നിലവിൽ ബസ് ഉടമകളുടെ ആവശ്യം.

Story Highlights: bus owners meets transport minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here